2025 ഒക്‌ടോബർ 18 ശനി 1199 തുലാം 01
വാർത്തകൾ
🗞️👉 കടുത്തുരുത്തി ആയാംകുടി മലപ്പുറം പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളിന് കൊടിയേറി
കടുത്തുരുത്തി: ആയാംകുടി മലപ്പുറം പള്ളിയില്‍ വിശുദ്ധ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളിന് കൊടിയേറി. മോണ്‍ ഡോ.ജോസഫ് കണിയോടിക്കല്‍ കാര്‍മികത്വം വഹിച്ചു. 18 ന് വൈകൂന്നേരം 5.30 ന് ജപമാല, ആറിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്-ഫാ.മാത്യു ചെന്നകുടി എസ്വിഡി, ആറിന് ലദീഞ്ഞ്-ഫാ.പോള്‍ ചാലാവീട്ടില്‍, തുടര്‍ന്ന് പ്രദക്ഷിണം, 8.40 ന് പ്രസംഗം-റവ.ഡോ. അബ്രഹാം പാലയ്ക്കാതടത്തില്‍, ഒമ്പതിന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 19 ന് രാവിലെ 5.30 ന് ജപമാല, വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്-ഫാ.തോമസ് ചില്ലയ്ക്കല്‍, 7.30 ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്-റവ.ഡോ. ജോസഫ് മഠത്തിപ്പറമ്പില്‍, പത്തിന് തിരുനാള്‍ റാസ-ഫാ.സെബാസ്റ്റ്യന്‍ വേലംപറമ്പില്‍, ഫാ.മാത്യു ചെന്നകുടി എസ്വിഡി, സന്ദേശം-ഫാ.ജോസഫ് അരി മുറ്റത്ത്, 12.30 ന് പ്രദക്ഷിണം, സമാപനാശീര്‍വാദം, തിരുശേഷിപ്പ് ചുമ്പനം, ആറിന് കൊടിയിറക്കല്‍. 20 മുതല്‍ 31 വരെ തീയതികളില്‍ രാവിലെ 5.30 ന് ജപമാല, വിശുദ്ധ കുര്‍ബാന. 31 ന് രാവിലെ ഏഴിന് അഖണ്ഡ ജപമാല, വൈകൂന്നേരം 5.30 ന് വിശുദ്ധ കുര്‍ബാന, ഏഴിന് ജപമാല പ്രദക്ഷിണം, തുടര്‍ന്ന് നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശനവും കമ്പ്യൂട്ടറൈസേഷന്‍ ഉദ്ഘാടനവും-ഫാ.സിറിയക് കൊച്ചുകൈപ്പെട്ടിയില്‍, എട്ടിന് സ്നേഹവിരുന്ന്.
🗞️👉 രാമപുരം കോളേജിൽ ലഹരിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആന്റി നാർക്കോട്ടിക് ക്ളബും പാലാ എക്‌സൈസ് സർക്കിൾ ഓഫീസും ചേർന്ന് ലഹരിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും അത് വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ബോധവൽക്കരണം നടത്തി. പാലാ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജെക്‌സി ജോസഫ് ക്‌ളാസ് നയിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് , കോർഡിനേറ്റർ മാരായ വിനീത്കുമാർ വി. അൽഫോൻസാ ജോസ് , രതി സി ആർ.കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി ജെ തുടങ്ങിയവർ പ്രസംഗിച്ചു.












