spot_img

യുവജനങ്ങൾ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം: മേധാ പട്കർ

spot_img

Date:

പാലാ: ഇന്നത്തെ യുവജനങ്ങൾ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ദത്തശ്രദ്ധരായിരിക്കണമെന്ന് മേധാ പട്കർ. പാലാ അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റവ. ഡോ ജോസ് ജോസഫ് പുലവേലിൽ മെമ്മോറിയൽ പ്രഭാഷണ പരമ്പരയുടെ രണ്ടാം പതിപ്പിൽ പ്രഭാഷണം നടത്തുകയായിരുന്നു പ്രമുഖ സാമൂഹ്യ പ്രവർത്തകയും പരിസ്ഥിതി സംരക്ഷകയുമായ ശ്രീമതി മേധാ പട്കർ. പരിസ്ഥിതിയും ആദിവാസി സമൂഹങ്ങളും, സ്ത്രീകളും നേരിടുന്ന ചൂഷണങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്ന മേഖലകളാണ് . വികസനത്തിൻ്റെ പേരിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ എല്ലാം ഭരണഘടനാനുസൃതം തന്നെയാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു .

ജനാധിപത്യം എന്നത് യാഥാർത്ഥ്യമാകുന്നത് ഏറ്റവും സാധാരണക്കാരായവരുടെയും ശബ്ദം പ്രതിഫലിപ്പിക്കപ്പെടുമ്പോഴാണ്. ഭരണനിർവ്വഹണത്തിൽ സമൂഹത്തിൻ്റെ വിവിധ തുറകളിൽ ഉള്ള എല്ലാവരുടെയും സജീവ പങ്കാളിത്തം ഉണ്ടാകണം.മനുഷ്യരോടും പ്രകൃതിയോടും ഒരേപോലെ സൗഹാർദ്ദത്തിൽ ജീവിക്കാൻ കഴിയണം. കേരളത്തിലെ യുവജനങ്ങൾ ഭാഗ്യം ചെയ്തവരാണ്. ഇവിടെയുള്ള സാമൂഹിക സാഹചര്യങ്ങൾ ഉയർച്ചയ്ക്കും വളർച്ചയ്ക്കും അനുകൂലമാണ്. അതിനാൽ വിദേശത്തേക്ക് തങ്ങളുടെ ജീവിതം പറിച്ചുനടാതെ സ്വന്തം നാടിൻ്റെ ഉന്നതിയ്ക്ക് വേണ്ടി പരിശ്രമിക്കാൻ കഴിയണം.

സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ സ്വന്തം നാടിൻ്റെ പൈതൃകത്തിൽ അഭിമാനം കാത്തു സൂക്ഷിച്ച്, സമത്വവും സ്വാതന്ത്ര്യവും സുസ്ഥിര വികസന മാർഗ്ഗങ്ങളും ഹൃദയത്തോട് ചേർത്ത് മുന്നേറാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് മേധാ പട്കർ ആഹ്വാനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി. മിനിമോൾ മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ.സി വൈസ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, കോളേജ് ബർസാർ റവ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യൻ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ ബേബി മാത്യു സോമതീരം, യൂത്ത് ഫോറം ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ ഫെലിക്സ് പടിക്കമ്യാലിൽ എന്നിവർ സംസാരിച്ചു. വിവിധ കലാലയങ്ങളിലും വിദ്യാലയങ്ങളിൽ നിന്നുമായി അദ്ധ്യാപകരും വിദ്യാർത്ഥികളുമുൾപ്പടെ ആയിരത്തഞ്ഞൂറിൽപ്പരം ശ്രോതാക്കൾ പ്രഭാഷണം കേൾക്കാൻ എത്തിച്ചേർന്നു. കോളേജിൻ്റെ അക്കാദമികവും ഭരണപരവുമായ തലങ്ങളിലെ മികവിൻ്റെ മുഖമായിരുന്ന മുൻ ബർസാറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന റവ. ഡോ ജോസ് ജോസഫ് പുലവേലിലിന്‍റെ സ്മരണാർത്ഥം കോളജിലെ ഇംഗ്ലീഷ് വിഭാഗമാണ് ഈ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ വ്യക്തിത്വങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാനും അവരുമായി നേരിട്ട് സംവദിക്കുവാനും അവസരം ഒരുക്കുക എന്നതാണ് ഈ പ്രഭാഷണ പരമ്പരയുടെ ലക്ഷ്യം. ഈ പ്രഭാഷണ പരമ്പര ഡോ. ശശി തരൂർ 2024 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യുകയും ,”തൂലിക പടവാളിനേക്കാൾ ശക്തമോ ? ” എന്ന വിഷയത്തിൽ ആദ്യ പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. ക്രിയാത്മകമായ ഇടപെടലുകളാൽ അക്കാദമി രംഗത്തെ ജീവസുറ്റതാക്കാൻ, വിദ്യാർത്ഥികളെ വിവിധ സാമൂഹിക മാനവിക വിഷയങ്ങളിൽ പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ്,കോളേജിലെ അക്കാദമിക , കലാ,കായിക രംഗങ്ങളിൽ വളരെ സജീവമായ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് മുന്നിട്ടിറങ്ങിയത്. ഡിപ്പാർട്ട്മെൻ്റിൻ്റെ മികവിൻ്റെ സൂചിക എന്നതു മാത്രമല്ല,
കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രൗഢഗംഭീരമായ ഒരു സാന്നിധ്യമാണ് പാലാ അൽഫോൻസ കോളേജ് എന്നതിൻ്റെ നേർസാക്ഷ്യം കൂടിയായി മാറുകയാണ് ഈ പ്രഭാഷണ പരമ്പര.

കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുവാനും ഉത്തരവാദിത്വമുള്ള പൗരന്മാരായി വളരുവാൻ അവരെ സഹായിക്കുന്നതിനും ഇത്തരത്തിലുള്ള പരിപാടികൾ സഹായിക്കുമെന്ന് കോളേജ് മാനേജ്മെൻ്റ് അറിയിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related