ഏറ്റുമാനൂർ: തെരുവ് നായ് വിമുക്ത കേരളം, സന്ദേശവുമായി കേരള സീനിയർ ലീഡേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന വോക്കത്തോൺ (WOLKATHON) ഒക്ടോബർ 12 -ന് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ രാവിലെ 6 – ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്യും .
തെരുവ് നായ്ക്കളുടെ ശല്യത്തിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുവാൻ നിയമനിർമ്മാണം നടത്തണമെന്നും നായ്ക്കളുടെ കടിയേക്കുന്നവർക്ക് സൗജന്യ ചികിത്സാ സഹായവും നഷ്ടപരിഹാരവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് 9 കിലോമീറ്റർ കുട്ടനടത്തം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോട്ടയം കോടിമത കാർജീൻ ഹോട്ടലിൽ സമാപിക്കും.
കാരിത്താസ് ആശുപത്രിയുടെ ആംബുലൻസ് സർവീസ് സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും സമാപനത്തിൽ കോടിമതയിൽ പങ്കെടുക്കും. കേരള സീനിയർ ലീഡേഴ്‌സ് ഫോറം ഭാരവാഹികളായ ബി. രാജീവ്, ഡോക്ടർ ജോർജ് ചാക്കച്ചേരി, കവിയൂർ ബാബു വേൾഡ് മലയാളി കൗൺസിൽ പ്രസിഡണ്ട് മുൻ ചീഫ് എഞ്ചിനീയർ ജോസ് പുതുക്കാടൻ, ഗോപ്പിയോ ഇൻ്റർനാഷണൽ ചെയർ മാൻ സണ്ണികു ലത്താക്കൽ, വേൾഡ് പീസ് മിഷ്യൻ ഡയറക്ടർ ബോർഡ് അംഗം ഫിലിപ്പ് ജോസഫ്, മണിയാലിൽ, മോഹൻകുമാർ മംഗലത്ത്, ഇ എം അബ്ദുൽ റഹിമാൻ എന്നിവർ നേതൃത്വം നൽകും.പങ്കെടുക്കുന്നവർക്ക് സൗജന്യമായി ടീഷർട്ട്, തൊപ്പി, പ്രഭാത ഭക്ഷണം എന്നിവ നൽകും.
പത്രസമ്മേളനത്തിൽ ബി .രാജീവ്,
കെ.ഒ.ഷംസുദ്ദീൻ, വി. എം. തോമസ് വേമ്പനി,കവിയൂർ ബാബു,സജി പിച്ചകശ്ശേരി ,പ്രിയ ബിജോയ്,പി.ഡി. ജോർജ്,ഇ. എം.അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.












