spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 15

spot_img

Date:

വാർത്തകൾ

🗞️👉 പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂരിൽ സുരക്ഷ സേനയും യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.പൊലീസ് കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ് ബോർഡുകളും മറ്റും സോമി ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാക്കൾ നശിപ്പിക്കുകയും ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തിരുന്നു. ഇവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ടാണ് ഇന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ചുരാചന്ദ്പൂരിൽ നടന്നത്.

🗞️👉 മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു

ഒരു ലക്ഷം ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചു. ഇന്ന് വൈകിട്ട് 4:30-ന് നടന്ന ചടങ്ങിൽ സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്നാണ് കാൻസർ സെന്റർ ഔദ്യോഗികമായി നാടിനായി സമർപ്പിച്ചത്. പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷംഷാബാദ് രൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കൊല്ലംപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, എം.പി.മാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ് എന്നിവരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

🗞️👉 അൽഫോൻസ കോളേജ് കെമിസ്ട്രി പൂർവ്വവിദ്യാർത്ഥി സംഗമം

പാലാ അൽഫോൻസാ കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ 1967 മുതൽ 2025 വരെയുള്ള ബാച്ചുകളിലെ വിദ്യാർഥിനികളുടെ മഹാ സംഗമം 2025 സെപ്റ്റംബർ 13-ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. വകുപ്പ് മേധാവി ഡോ. സി. ജില്ലി ജെയിംസ് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. മിനിമോൾ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ, റിട്ടയേർഡ് ഡി.ജി.പി ഡോ. ബി സന്ധ്യ ഐ. പി എസ് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. പൂർവ വിദ്യാർഥികൾ തങ്ങളുടെ ആത്മ വിദ്യാലയത്തിന് പടർന്നു പന്തലിക്കാനുള്ള വളമായി മാറണമെന്ന് തന്റെ ഉദ്ഘാടന സന്ദേശത്തിൽ പൂർവ വിദ്യാർത്ഥിനി കൂടിയായ ഡോ. ബി. സന്ധ്യ ഓർമിപ്പിച്ചു. കെമിസ്ട്രി വിഭാഗത്തിൽ നിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ച് 58 വർഷങ്ങളിലെ വിദ്യാർഥിനികൾ ചേർന്നു നടത്തിയ ഗുരുവന്ദനം അതീവ ഹൃദ്യമായിരുന്നു.

🗞️👉 മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു

പാലാ: ആതുര സേവനരംഗത്ത് ആറ് വർഷം പൂർത്തിയാക്കിയ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയോടനുബന്ധിച്ച് നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചു. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്നാണ് കാൻസർ സെന്റർ ഔദ്യോഗികമായി നാടിനായി സമർപ്പിച്ചത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related