പാലാ: ആതുര സേവനരംഗത്ത് ആറ് വർഷം പൂർത്തിയാക്കിയ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയോടനുബന്ധിച്ച് നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചു.
ഇന്ന് വൈകിട്ട് 4:30-ന് നടന്ന ചടങ്ങിൽ സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു.
സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്നാണ് കാൻസർ സെന്റർ ഔദ്യോഗികമായി നാടിനായി സമർപ്പിച്ചത്.












