ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾക്ക് കാത്തുനിൽക്കാതെ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിന്റെ ഈ നീക്കം സഖ്യകക്ഷിയായ ബിജെപിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ജെഡിയുവിന്റെ പരമ്പരാഗത സീറ്റായ രാജ്പൂരിലേക്ക് മുൻ മന്ത്രി സന്തോഷ് കുമാർ നിരാലയെയാണ് നിതീഷ് കുമാർ ഏകപക്ഷീയമായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സാധാരണയായി സഖ്യകക്ഷികളുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഇത്തരം നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്താറ്.
എന്നാൽ ഈ പതിവ് തെറ്റിച്ച് നിതീഷ് കുമാർ നടത്തിയ നീക്കം മുന്നണിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.












