spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 01

spot_img

Date:

വാർത്തകൾ

🗞️👉 കുറവിലങ്ങാട് രാജ്യമാകെ ആധ്യാത്മിക നേതൃത്വം നൽകിയ പള്ളി:മാർ ജോസഫ് കൊല്ലംപറമ്പിൽ

കുറവിലങ്ങാട്: രാജ്യമാകെ ആധ്യാത്മിക നേതൃത്വം നൽകാൻ കഴിഞ്ഞ പള്ളിയും സ്ഥലവുമാണ് കുറവിലങ്ങാടെന്ന് ഷംഷാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു. കുറവിലങ്ങാട് ബൈബിൾ കൺവൻഷന്റെ നാലാം ദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് കൊല്ലംപറമ്പിൽ. പതിറ്റാണ്ടുകൾ രാജ്യമാകെ നേതൃത്വം നൽകിയ അർക്കദിയാക്കോന്മാരുടെ പിൻതലമുറയാണ് കുറവിലങ്ങാട്ടുള്ളത്. ക്രൈസ്തവരോളംതന്നെ പഴക്കമുള്ള നാടാണ് കുറവിലങ്ങാട്. നോമ്പും ഉപവാസവും വചനശ്രവണവും വഴി ദൈവത്തോട് കൂടുതൽ ചേർന്നുനിൽക്കാൻ കഴിയും. വചനശ്രവണം പരിശുദ്ധാത്മാഭിഷേകത്തിന്റെ വേളകളാണെന്നും മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു.

🗞️👉 തുരങ്കപാത യാഥാർഥ്യമായത് നിശ്ചയദാർഢ്യമുള്ള മുഖ്യമന്ത്രി ഉള്ളതുകൊണ്ട്; താമരശ്ശേരി രൂപത ബിഷപ്പ്

വയനാട് തുരങ്കപാത നിർമ്മാണോദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ.നിശ്ചയദാർഢ്യം ഉള്ള മുഖ്യമന്ത്രി ഉള്ളതുകൊണ്ടാണ് പദ്ധതി യാഥാർത്ഥ്യമായത്. പദ്ധതിയെ എതിർക്കുന്നവർക്ക് എതിരെ ഒന്നിച്ച് നിൽക്കണമെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. വയനാട് തുരങ്കപാത യാഥാർത്ഥ്യമാക്കാൻ ഇടപെട്ട മുഖ്യമന്ത്രിയെ പ്രശംസിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. പദ്ധതിക്ക് നേരത്തെ പണം അനുവദിച്ച ഉമ്മൻ ചാണ്ടിയേയും കെ എം മാണിയെയും ഓർമിക്കുന്നുവെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.

🗞️👉 മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് നേരെ വധശ്രമം: പാലായിൽ മാധ്യമ പ്രവർത്തകർ ഗാന്ധിസ്ക്വയറിൽ പ്രതിഷേധിച്ചു

പാലാ: മറുനാടൻ മലയാളി വാർത്താചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് എതിരെ നടന്ന വധശ്രമത്തിനെതിരെ പാലാ മീഡിയാ അക്കാദമിയുടെ നേതൃത്വത്തിൽ ഓൺലൈൻ മാധ്യമപ്രവർത്തകർ പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ പ്രതിഷേധം സംഘടിപ്പിച്ചു. മീഡിയാ അക്കാദമി പ്രസിഡൻ്റ് എബി ജെ ജോസ് (പാലാ ടൈംസ്) പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവുമുള്ള നാട്ടിൽ ഷാജൻ സ്കറിയയ്ക്കെതിരെ നടന്ന വധശ്രമം ഞെട്ടിക്കുന്നതാണ്. സത്യത്തിൻ്റെ വായ മൂടിക്കെട്ടാനുള്ള ഇത്തരം ശ്രമങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തണം. വധശ്രമത്തെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടുകൾ ഗൗരവകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

🗞️👉 കടലിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി.ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. മൂന്ന്പേരാണ് ആദ്യം കടലിൽ കുളിക്കാനായി ഇറങ്ങിയത്. അതിൽ നബീൽ,അഭിജിത് എന്നിവരെയാണ് തിരയിൽപ്പെട്ട് കാണാതായത്. കൂടെയുണ്ടായിരുന്ന ആസിഫ് തിരയിൽപ്പെട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു. ആസിഫിനെ പുത്തൻതോപ്പ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് കഠിനംകുളം പൊലീസും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും കഴക്കൂട്ടത്ത് നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്.

🗞️👉 വയനാട് തുരങ്കപാത നിര്‍മാണ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ നൽകുന്ന വാഗ്ദാനം പാലിക്കപ്പെടുമെന്നതിന് ഉദാഹരണമാണ് വയനാട് തുരങ്കപാത. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.വാണിജ്യ വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

🗞️👉

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related