വയനാട് തുരങ്കപാത നിർമ്മാണോദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ.നിശ്ചയദാർഢ്യം ഉള്ള മുഖ്യമന്ത്രി ഉള്ളതുകൊണ്ടാണ് പദ്ധതി യാഥാർത്ഥ്യമായത്.
പദ്ധതിയെ എതിർക്കുന്നവർക്ക് എതിരെ ഒന്നിച്ച് നിൽക്കണമെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. വയനാട് തുരങ്കപാത യാഥാർത്ഥ്യമാക്കാൻ ഇടപെട്ട മുഖ്യമന്ത്രിയെ പ്രശംസിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.
പദ്ധതിക്ക് നേരത്തെ പണം അനുവദിച്ച ഉമ്മൻ ചാണ്ടിയേയും കെ എം മാണിയെയും ഓർമിക്കുന്നുവെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.












