എൽഡിഎഫിൽ വേണ്ടത്ര ചർച്ചകൾ നടക്കുന്നില്ലെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. മുന്നണിയിൽ ഫലപ്രദമായ ചർച്ചയോ കൂടിയാലോചനകളോ നടക്കുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ
പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. സി.പി.ഐ – സി.പി.ഐ.എം ചർച്ചകൾ മാത്രമാണ് നടക്കാറുളളത്. സിപിഐമ്മും സി.പിയഐയും കഴിഞ്ഞാൽ മറ്റ് പാർട്ടികൾ ദുർബലമാണെന്നും
പ്രവർത്തന റിപോർട്ടിൽ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപും ശേഷവും പാർട്ടി സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ജയിക്കും
എന്ന കണക്കാണ് ലഭിച്ചത്. പോളിങ്ങിന് ശേഷം ബുത്തിൽ നിന്ന് ലഭിച്ച കണക്കിൽ 25619 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു. എന്നാൽ പാറശാല മണ്ഡലം ഒഴികെ മറ്റ് 6 മണ്ഡലങ്ങളിലും മുന്നണി മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് പ്രവർത്തന റിപ്പോർട്ടിൽ പരാമർശം.













