മലയാള സിനിമയെ വാനോളം പുകഴ്ത്തി ദി എലിഫന്റ് വിസ്പറേഴ്സിലൂടെ ഓസ്കർ പുരസ്കാരത്തിനർഹയായ നിർമ്മാതാവ് ഗുനീത് മോംഗ. യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക
അഭിമുഖത്തിൽ രാജ്യത്ത് ഏറ്റവും മികച്ച സിനിമകൾ ഉണ്ടാകുന്നത് മലയാളത്തിൽ നിന്നാണെന്നാണ് ഗുനീത് മോംഗ പറയുന്നത്. “മലയാള സിനിമ അതിശയിപ്പിക്കുന്നത് അവരുടെ സിനിമകളുടെ ഒറിജിനാലിറ്റിയും, ധീരമായ പ്രതിപാദ്യങ്ങളുമാണ്. മഞ്ഞുമ്മൽ ബോയ്സ് പോലൊരു ചിത്രം ഒരിക്കലും
ഹിന്ദിയിൽ ഉണ്ടാകില്ല. രാജ്യത്ത് ഏറ്റവും മികച്ച സിനിമകൾ നിർമ്മിക്കുന്നത് മലയാളം സിനിമ ഇൻഡസ്ട്രിയിലാണ് എന്നെനിക്ക് നെഞ്ചിൽ തൊട്ടുകൊണ്ട് പറയാനാകും” ഗുനീത് മോംഗ പറയുന്നത്.












