കോട്ടയം ചങ്ങനാശേരിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചങ്ങനാശേരി മലയക്കുന്ന് പുത്തൻപറമ്പിൽ അനിൽ (49) ആണ് മരിച്ചത്. എം സി റോഡിൽ ചങ്ങനാശേരി എസ് ബി
കോളജിന് മുന്നിൽ രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. ചങ്ങനാശേരി ടൗണിൽ നിന്നും ഓട്ടം വന്ന ഓട്ടോറിക്ഷ യാത്രക്കാരെ ഇറക്കിയ ശേഷം തിരിക്കുകയായിരുന്നു.
ഇതിനിടെ ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ
ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. അനിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു.












