കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സിപിഎം വിമത കല രാജുവും ഒരു
സ്വതന്ത്രനും യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. അവിശ്വാസ പ്രമേയം പാസായതിന് പിന്നാലെ എൽഡിഎഫ് അംഗങ്ങള്‍
പ്രതിഷേധം നടത്തി. ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും പിന്നിൽ കുതിരക്കച്ചവടവും സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ടെന്നും എൽഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.













