പത്തനംതിട്ട റാന്നിയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇനിയും ഇത്തരം സംഭവമുണ്ടായാൽ
പിരിച്ചുവിടുന്ന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഓഫീസിനെതിരെ സ്കൂൾ മാനേജ്മെന്റും രംഗത്ത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ വീഴ്ചയും വ്യക്തമാകുകയാണ്. പതിനാല്
വർഷം ശബളം കിട്ടാതെ അധ്യാപക ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്കെതിരെ കർശന മുന്നറിപ്പാണ് മന്ത്രി വി ശിവൻകുട്ടി നൽകിയത്.












