കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം മുട്ട വിതരണം നടത്തുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക മുട്ടവിതരണക്കാർ എന്നിവരിൽ നിന്ന് റീ ടെൻഡർ
ക്ഷണിച്ചു. രാമപുരം സെക്ടറിലെ 31 അങ്കണവാടികളിലും കാണക്കാരി സെക്ടറിലെ 22 അങ്കണവാടിളിലും മാഞ്ഞൂർ സെക്ടറിലെ 30 അങ്കണവാടികളിലുമാണ് മുട്ട വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽനിന്ന് ലഭിക്കും. ഓഗസ്റ്റ് 14
ഉച്ചയ്ക്ക് ഒരു മണിയ്ക്കു മുൻപായി അതത് പഞ്ചായത്ത് സെക്ടറിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് ടെൻഡറുകൾ നൽകണം. അന്നേദിവസം ഉച്ചയ്ക്കുശേഷം 2.30ന് ടെൻഡറുകൾ തുറക്കും. വിശദവിവരത്തിന് ഫോൺ: 9446120515.













