spot_img

അനുദിന വിശുദ്ധർ – വിശുദ്ധ ഓസ്വാൾഡ്

spot_img
spot_img

അനുദിന വിശുദ്ധർ – വിശുദ്ധ ഓസ്വാൾഡ്

spot_img

Date:

നോര്‍ത്തംബ്രിയയിലെ ആഗ്ലോ-സാക്സണ്‍ രാജാവായിരുന്നു വിശുദ്ധ ഓസ്‌വാള്‍ഡ്. ഒരു തികഞ്ഞ ക്രിസ്തീയ വിശ്വാസിയായിരുന്ന ഓസ്‌വാള്‍ഡ് രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരനായിരുന്ന ബെഡെയില്‍ നിന്നുമാണ് അറിവായിട്ടുള്ളത്‌. തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന വിശുദ്ധന്‍ അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു.

ഡെനിസ്-ബേണ്‍ എന്ന സ്ഥലത്ത് വെച്ചാണ് അദ്ദേഹം തന്റെ ശത്രുക്കളെ നേരിട്ടത്. ശത്രുപാളയത്തോട് അടുത്തപ്പോള്‍ ഭക്തനായ ആ രാജാവ് വളരെ ധൃതിയില്‍ മരം കൊണ്ട് ഒരു കുരിശുണ്ടാക്കി. അത് യുദ്ധഭൂമിയില്‍ സ്ഥാപിച്ചതിനു ശേഷം തന്റെ സൈനീകരോട് പറഞ്ഞു: “നമുക്കെല്ലാവര്‍ക്കും മുട്ടുകുത്തിനിന്ന് ഒരുമിച്ച് ശക്തനായ നമ്മുടെ ഏക ദൈവത്തോട് പ്രാര്‍ത്ഥിക്കാം, നാം നമ്മുടെ ജീവനേയും രാജ്യത്തേയും രക്ഷിക്കുവാന്‍ വേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്ന് അവിടുത്തേക്ക് അറിയാം.” അദ്ദേഹത്തിന്റെ നിര്‍ദേശം കേട്ടപാടെ എല്ലാ പടയാളികളും പ്രാര്‍ത്ഥനാനിരതരായി.

വിശുദ്ധന്‍ കുരിശ് നാട്ടിയ ആ സ്ഥലം പിന്നീട് ഹെവന്‍ ഫീല്‍ഡ് (Heaven’s field) എന്ന പേരിലാണ് അറിയപ്പെട്ടത്. ബെഡെയുടെ അഭിപ്രായത്തില്‍ അതിനു മുന്‍പ് ബെര്‍ണീസിയന്‍ രാജ്യത്ത് ഒരു ദേവാലയമോ കുരിശോ ഉള്ളതായി അറിവില്ലായിരുന്നു. ഈ കുരിശ് പില്‍ക്കാലത്ത് വളരെയേറെ പ്രസിദ്ധമായി, ഈ കുരിശിനെ ചുറ്റിപ്പറ്റി നിരവധി അത്ഭുതങ്ങള്‍ നടക്കുകയുണ്ടായി. ബെഡെ വിശുദ്ധന്റെ ജീവചരിത്രമെഴുതുന്നതിനും മുമ്പ് തന്നെ അവിടെ ഒരു ദേവാലയം ഉയര്‍ന്നിരുന്നു. ആ വിജയത്തെ തുടര്‍ന്ന്‍ വിശുദ്ധ ഓസ്‌വാള്‍ഡ് ദൈവത്തിനു നന്ദിപറയുകയും തന്റെ ആധിപത്യത്തിലുള്ള പ്രദേശങ്ങളില്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. കൂടാതെ ക്രിസ്തുവിനോടുള്ള ഭക്തി ആ പ്രദേശങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഏതാണ്ട് എട്ടുവര്‍ഷത്തോളം വളരെ നല്ല രീതിയില്‍ വിശുദ്ധന്‍ തന്റെ രാജ്യം ഭരിച്ചു കഴിഞ്ഞപ്പോള്‍ മെര്‍സിയായിലെ വിജാതീയ രാജാവായിരുന്ന പെന്‍ഡാ വിശുദ്ധന്റെ പ്രദേശങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു. വിശുദ്ധന്റെ അമ്മാവനും, ദൈവ ഭക്തനുമായിരുന്ന എഡ്വിന്‍ രാജാവിനെ വധിച്ചതും പെന്‍ഡാ തന്നെയായിരുന്നു. വിശുദ്ധ ഓസ്‌വാള്‍ഡ് ഒരു ചെറിയ സൈന്യവുമായി പെന്‍ഡായെ നേരിടുകയും ആ യുദ്ധത്തില്‍ വിശുദ്ധന്‍ കൊല്ലപ്പെടുകയും ചെയ്തു. 642 ഓഗസ്റ്റ് 5-നു തന്റെ മുപ്പത്തി എട്ടാമത്തെ വയസ്സില്‍ മേസര്‍ഫീല്‍ഡ് എന്ന സ്ഥലത്ത് വെച്ചു വിശുദ്ധന്‍ വധിക്കപ്പെട്ടത്. ലങ്കാഷയറിലെ മിന്‍വിക്കിലാണ് ഈ സ്ഥലമെന്ന് കരുതപ്പെടുന്നു. ശത്രു സൈന്യത്താല്‍ വളയപ്പെട്ടപ്പോള്‍ വിശുദ്ധന്‍ തന്റെ പടയാളികളുടെ ആത്മാക്കള്‍ക്ക് വേണ്ടി “ഓ ദൈവമേ അവരുടെ ആത്മാക്കളോട് കരുണയുള്ളവനായിരിക്കണമേ” എന്ന് പ്രാര്‍ത്ഥിച്ചത് പില്‍ക്കാലത്ത് പ്രസിദ്ധമായ വാക്യമായി തീര്‍ന്നിട്ടുണ്ട്. ക്രൂരനായ പെന്‍ഡാ വിശുദ്ധനെ കൊലപ്പെടുത്തിയതിനു ശേഷം അദ്ദേഹത്തിന്റെ ശിരസ്സും കൈകളും മുറിച്ച് കോലുകളില്‍ കുത്തിനിര്‍ത്തി. ഓസ്‌വാള്‍ഡിന്റെ പിന്‍ഗാമിയായിരുന്ന വിശുദ്ധന്റെ സഹോദരന്‍ അടുത്ത വര്‍ഷം തന്നെ അവ തന്റെ കൊട്ടാരത്തിലേക്ക് കൊണ്ട് പോവുകയും, ശിരസ്സ് ലിന്‍ഡിസ്ഫാര്‍യിണെയിലേക്ക് അയക്കുകയും, അത് പിന്നീട് വിശുദ്ധ കുത്ബെര്‍ട്ടിന്റെ ഭൗതീകശരീരത്തിന്റെ കൂടെ അടക്കം ചെയ്യുകയും ചെയ്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related