2025 ജൂലൈ 25 വെള്ളി 1199 കർക്കടകം 09
വാർത്തകൾ
🗞️👉 കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു
ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് വെള്ളിയാഴ്ച (2025 ജൂലൈ 25) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ഉത്തരവായി. ജൂലൈ 28 വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.
🗞️👉 യുകെയിലെ 6 സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കും
ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരാർ യാഥാർത്ഥ്യമാകുന്നത്. പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ചയക്ക് ശേഷമായിരുന്നു തീരുമാനം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു കെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും കരാറിൽ ഒപ്പുവെച്ചു. ഇന്ത്യയിൽ നിന്ന് യു.കെ യിലേക്ക് കയറ്റുമതി ചെയ്യുന്ന 99% സാധനങ്ങൾക്കും തീരുവ ഒഴിവാകും. ആഭരണങ്ങൾ രത്നങ്ങൾ തുണിത്തരങ്ങൾ ഇലക്ട്രോണിക്സ് എന്നിവയുടെ നിലവിലെ തീരുവ ഒഴിവാകും. കാപ്പിയുടെയും തേയിലയുടെയും കയറ്റുമതി വർധിപ്പിക്കാനും തീരുമാനം.













