എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെയാണ് പ്രതിഷേധം എന്ന് എസ്എഫ്ഐ
നേതൃത്വം അറിയിച്ചു. കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ എത്തിയാൽ തടയുമെന്നും എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്. ഇന്ന് കേരള സർവകലാശാലയിലേക്ക്
ഡിവൈഎഫ്ഐയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.













