അഹമ്മദബാദ് വിമാനാപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തുവിടുമെന്ന് സൂചന. പിഴവോ മനപ്പൂർവം ഉണ്ടായ നടപടിയോ അപകടത്തിനു കാരണമായതാകാനുള്ള സാധ്യത
തള്ളാനാവില്ലെന്ന് റിപ്പോർട്ട്. വ്യോമയാന വ്യവസായ പ്രസിദ്ധീകരണമായ എയർ കറന്റിന്റെതാണ് റിപ്പോർട്ട്. അപകടത്തെ കുറിച്ച് കേന്ദ്ര വ്യോമയാന സെക്രട്ടറി ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ വിശദീകരണം നൽകും













