spot_img

പ്രഭാത വാർത്തകൾ 2025 ജൂലൈ 02

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂലൈ 02

spot_img

Date:

വാർത്തകൾ

🗞️👉 ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീശബരിയാണ് മരിച്ചത്. ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പിതൃസഹോദരന്‍ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. ഇതിന്റെ മാനസികവിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി.

🗞️👉 രാമപുരം കോളേജിൽ പ്രവേശനോത്സവം നടത്തി

രാമപുരം: മാർ അഗസ്തിനോസ് കോളേജിൽ ഈ വർഷം ഡിഗ്രി പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും പങ്കെടുത്ത സമ്മേളനം ലോക പാരാ പവർലിഫ്റ്റിംഗ് ചാമ്പ്യൻ ജോബി മാത്യു ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ ആമുഖപ്രഭാഷണം നടത്തി.
ബീജിങ്ങിൽ വച്ച് നടന്ന പാരാപവർ ലിഫ്റ്റിംഗ് ലോകകകപ്പ് മത്സരത്തിൽ 295 kg ഭാരമുയർത്തിക്കൊണ്ട് സ്വർണ്ണമെഡലും ബെസ്റ്റ് ലിഫ്റ്റിംഗ്ൽ 150 kg ഉയർത്തി വെള്ളിമെഡലും കരസ്ഥമാക്കി ഭാരതീയർക്ക് അഭിമാനമായി മാറിയ ജോബി മാത്യുവിനെ കോളേജ് മാനേജർ റവ. ഫാ ബെർക്കുമാൻസ് കുന്നുംപുറം പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു

🗞️👉 മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി

പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. കോട്ടയം ​ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ‌ ഡോ.വർ​ഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് ഉത്തമമായ മൂല്യങ്ങൾ കാത്തു സൂക്ഷിച്ചു പ്രവർത്തനം നടത്തുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനം മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാരും മാനസികാരോഗ്യവും സന്തോഷവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേ​ഹം പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്ന നേത്രദാന കേന്ദ്രം പുതുവെളിച്ചത്തിന്റെ ലോഞ്ചിം​​​ഗും ഡോ. വർഗീസ് .പി .പുന്നൂസ് നിർവഹിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. രോഗത്തിൻ്റെ വിഷമവുമായി വരുന്നവരെ ഹൃദയ കണ്ണുകൾ കൊണ്ട് കാണുന്നവരാണ് ഡോക്ടർമാർ എന്ന് ബിഷപ് പറഞ്ഞു.​​​​

🗞️👉 സയൻസ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം വ്യാഴാഴ്ചമുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കോട്ടയം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ജൂലൈ 3 വ്യാഴം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്, സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ എന്നിവർ മുഖ്യാതിഥികളാകും.

🗞️👉 ആർ.ടി. ഓഫീസ്: ഫയൽ തീർപ്പാക്കൽ അദാലത്ത്

കോട്ടയം: റീജണൽ ട്രാൻസ്പോർട് ഓഫീസിൽ 2025 മേയ് 31 വരെ നൽകിയിട്ടുള്ള അപേക്ഷകളിൽ തുടർനടപടിയെടുക്കുന്നതിനായി ജൂലൈ 10ന് മെഗാ ഫയൽ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിക്കുന്നു. ജൂലൈ പത്താം തീയതിക്കുള്ളിൽ നൽകിയിട്ടുള്ള ഏതെങ്കിലും ഫയൽ കോട്ടയം റീജണൽ ട്രാൻസ്പോർട് ഓഫീസിൽ തീർപ്പാക്കാനുള്ള വാഹന – ലൈസൻസ് ഉടമകൾ തിരിച്ചറിയൽ രേഖയുമായി അന്നേദിവസം റീജണൽ ട്രാൻസ്പോർട് ഓഫീസിൽ എത്തണം.

🗞️👉  ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള ഇലക്ട്രിക്‌സിറ്റി വിതരണം തടഞ്ഞ് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം). സ്റ്റേഡിയത്തിന് നിര്‍ബന്ധിത അഗ്‌നി സുരക്ഷാ ക്ലിയറന്‍സും ഫയര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും (ഫയര്‍ എന്‍ഒസി) ഇല്ലെന്നാണ് ഫയര്‍ഫോഴ്‌സിന്റെ കണ്ടെത്തല്‍. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ഡയറക്ടര്‍ ജനറലാണ് ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സ്റ്റേഡിയം പരിസരത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ ബെസ്‌കോമിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

🗞️👉 ശിവഗംഗ കസ്റ്റഡി മരണം: സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. സിബിസിഐഡിയുടെ പ്രത്യേകസംഘവും കേസ് അന്വേഷിക്കണം. അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടത് അതിക്രൂര പീഡനമാണെന്നും കോടതി വിമര്‍ശിച്ചു. അജിത്തിനെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

🗞️👉 ‘ കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ‘; എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പിവി അന്‍വര്‍ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ ആയിരുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ മത്സരിച്ചിരുന്നു. ബിജെപിയുമായി ചര്‍ച്ച നടത്തുകയും ബിജെപിയിലേക്ക് നീങ്ങുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് വിവരം. ബിജെപിയില്‍ അംഗത്വമെടുക്കുന്ന കാര്യം അന്‍വറിനെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നാണ് സുധീറുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ മാസം തന്നെ തിരുവനന്തപുരത്ത് വച്ച് ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related