ക്യാപ്റ്റൻ, മേജർ വിളികൾക്കെതിരെ യൂത്ത് കോൺഗ്രസ്. നേതാക്കൾ അപഹാസ്യരാകരുതെന്ന് പ്രമേയ ചർച്ചയിൽ പ്രതിനിധികൾ. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ
ചർച്ചകൾ കോൺഗ്രസിന് നാണക്കേടെന്നും യൂത്ത് കോൺഗ്രസ് വിമർശനം. ജനത്തിന് അവമതിപ്പുണ്ടാകുന്ന ഇടപെടലുകൾ ഒഴിവാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. വിളികൾ
പ്രോത്സാഹിപ്പിക്കുന്നത് നേതാക്കൾ തന്നെയെന്നും വിമർശനം ഉയർന്നു.












