spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 29

spot_img

Date:

വാർത്തകൾ

🗞️👉 അഹമ്മദാബാദ് വിമാനാപകടം; ‌‌അന്വേഷണത്തിൽ ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും

അഹമ്മദാബാദ് വിമാനദുരന്തം അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും. അന്താരാഷ്ട്ര വ്യോമയാന ഏജൻസിയുടെ വിദഗ്ധനെ നിരീക്ഷകനാക്കാൻ ഇന്ത്യ അനുവദിച്ചു. ഐക്യരാഷ്ട്ര സഭയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം. വിമാന കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തും. ബോയിങ് കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്താൻ പാർലമെന്റ് ഗതാഗത കമ്മിറ്റി തീരുമാനിച്ചു.

🗞️👉 വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികൾ

പാലാ: അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മേഖലാതല സിമ്പോസിയം നാളെ ( തിങ്കൾ) രണ്ടുമണിക്ക് മീനച്ചിൽ താലൂക്ക് സഹകരണ എംപ്ലോയീസ് കോൺഫറൻസ് ഹാളിൽ നടക്കും. നിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സിമ്പോസിയം ജോസ് കെ മാണി എം പി ഉത്ഘാടനം ചെയ്യും.

🗞️👉 വ്ലോഗർക്കെതിരെ പരാതിയുമായി കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ

സ്ത്രീത്വത്തെ അപമാനിച്ചതിന് വ്ലോഗർക്കെതിരെ മലപ്പുറം കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സന്റെ പരാതി. കൊണ്ടോട്ടി സ്വദേശി പാണാളി ജുനൈസിനെതിരെ നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ പരാതി നൽകിയത്. ദേശീയപാതയിലെ തകർച്ചയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ തന്നെയും സ്ത്രീത്വത്തെയും അപമാനിച്ചുവെന്നും സ്ത്രീ വിരുദ്ധതയും ബോഡി ഷെയിമിങ്ങും ഉണ്ടെന്നും ചെയർപേഴ്സൺ പരാതിയിൽ പറയുന്നു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും ചെയർപേഴ്സൺ പരാതി നൽകി. മുൻസിപ്പാലിറ്റിയുടെ വീഴ്ചയാണ് ഉയർത്തി കാണിച്ചത് എന്നാണ് വ്ലോഗറുടെ വിശദീകരണം.

🗞️👉 ബേപ്പൂരിൽ യുവാവിനെ എസ്ഐ മർദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് ഇരുചക്ര വാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചതിന്റെ പേരിൽ ബേപ്പൂർ സ്വദേശി അനന്തുവിനെ ബേപ്പൂർ എസ്.ഐ. മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 29ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

🗞️👉 മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുകാരന്‍ മരിച്ചു

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടത്തില്‍ രണ്ടരവയസുകാരന്‍ മരിച്ചു. കേരള ഗാന്ധി നഗര്‍ സ്വദേശി മുജീബ് മുസ്ലിയാരും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. മുജീബ് മുസ്ലിയാരുടെ മകന്‍ നാഫ്‌ലാന്‍ ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ കുടുംബം സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മുജീബ് മുസ്ലിയാരെയും ഭാര്യയെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🗞️👉 മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും; പെരിയാർ തീരത്ത് ഉള്ളവർക്ക് ജാഗ്രത നിർദേശം

ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ല ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പരമാവധി 1000 ഘനയടി വെള്ളം ആണ് തുറന്നു വിടുക. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല കളക്ടർ അറിയിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related