spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 28

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 28

spot_img

Date:

വാർത്തകൾ

🗞️👉 ബിരുദദാന ചടങ്ങിൽ ചെണ്ട മേളം നയിച്ച് കോളേജ് അധ്യാപകൻ

രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ബിരുദധാന ചടങ്ങിന്റെ ഘോഷയാത്രയിൽ ചെണ്ടമേളം നയിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പ്രചോദനമായി മാറി കൊമേഴ്സ് വിഭാഗം അധ്യാപകൻ ശ്രീ സുമേഷ് മാരാർ. അധ്യാപകവൃദ്ധിക്കൊപ്പം തനിക്ക് പാരമ്പര്യമായി ലഭിച്ച കലാസപര്യയെ വിദ്യാർത്ഥികളുടെ മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തുടർച്ചയായി നൂറുവർഷത്തിന് മുകളിൽ സോപാന അർച്ചന നടത്താൻ ഭാഗ്യം ലഭിച്ച
സുപ്രസിദ്ധ സോപാനസംഗീതകലാകാരൻ ശ്രീ. പദ്മനാഭമാരാരുടെ കൊച്ചുമകനാണ് സുമേഷ് സാർ. മുത്തച്ഛനുശേഷം ക്ഷേത്രത്തിലെ പാരമ്പര്യ വാദ്യജോലികൾ തുടർന്ന് കൊണ്ടുപോകാൻ കോളേജ് അദ്ധ്യാപനത്തോടൊപ്പം അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

🗞️👉 കേരള സർവകലാശാലയിലെ ഭാരതാംബ ചിത്ര വിവാദം

കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിൽ വൈസ് ചാൻസലർ രജിസ്ട്രാറോട് വിശദീകരണം തേടി. നാളെ ഉച്ചയ്ക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് നിർദേശം. വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകിയതിലാണ് വിശദീകരണം തേടിയത്. രജിസ്ട്രാർ കെ എസ് അനിൽകുമാർ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതി രംഗത്തെത്തിയിരുന്നു.

🗞️👉 കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

തൃശൂരിൽ കെട്ടിടം തകർന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. സംഭവത്തെക്കുറിച്ച് വിവിധ വകുപ്പുകൾ അന്വേഷിയ്ക്കും. ഏകോപനത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ നിയോഗിച്ചതായും കളക്ടർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അതിഥി തൊഴിലാളികൾ താമസിക്കുന്ന മറ്റ് ബിൾഡിംഗുകളും സുരക്ഷിതമല്ലാത്ത ലേബർ ക്യാമ്പുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി പോലീസ്, കൊടകര പഞ്ചായത്ത്, തൊഴിൽ വകുപ്പ് എന്നിവരെ നിയോഗിച്ചു. കെട്ടിടം തകർന്ന് മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും. വിമാനമാർഗ്ഗം നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾക്കൊപ്പം ബന്ധുവിനും സുഹൃത്തുക്കളും പോകുന്നതിനുള്ള യാത്ര സൗകര്യങ്ങളും ഒരുക്കും.

🗞️👉 എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മലയാറ്റൂർ – നീലിശ്വരം പഞ്ചായത്തിലെ ഫാമുകളിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മലയാറ്റൂർ – നിലിശ്വരം ഗ്രാമപഞ്ചായത്തിൽ പന്നി ഇറച്ചി വിൽപ്പന നിരോധിച്ചു.

🗞️👉 മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും; പ്രദേശവാസികൾക്ക് മുന്നറിയിപ്പ്

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

🗞️👉 നിലമ്പൂർ മോഡലിൽ മുന്നോട്ട് പോയാൽ കേരളം കോൺഗ്രസ് ഭരിക്കും; കെ. മുരളീധരൻ

നിലമ്പൂർ മോഡലിൽ മുന്നോട്ട് പോയാൽ കേരളം കോൺഗ്രസ് ഭരിക്കുമെന്ന് കെ മുരളീധരൻ. സ്ത്രീകളുടെ കണ്ണീര് വീണാൽ ഒരു ഭരണകർത്താക്കൾക്കും മുന്നോട്ട് പോകാനാകില്ല. ആശ പ്രവർത്തകരുടെ ഇടപെടൽ നിലമ്പൂരിൽ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരു മനസോടെ മുന്നോട്ട് പോകണം . പറക്കുമ്പോൾ നമുക്ക് ഒരുമിച്ച് പറക്കണം. ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റക്ക് പറന്നാൽ ചിറകരിഞ്ഞ് താഴെ വീഴും. സണ്ണി ജോസഫ്, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, അനിൽകുമാർ എന്നിവരെ വേദിയിലിരുത്തിയായിരുന്നു മുരളീധരന്റെ പ്രതികരണം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related