കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിൽ വൈസ് ചാൻസലർ രജിസ്ട്രാറോട് വിശദീകരണം തേടി. നാളെ ഉച്ചയ്ക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ്
നിർദേശം. വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകിയതിലാണ് വിശദീകരണം തേടിയത്. രജിസ്ട്രാർ കെ എസ് അനിൽകുമാർ
പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതി രംഗത്തെത്തിയിരുന്നു.












