മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് യാത്രക്കാർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ് . പന്ത്രണ്ടോളം യാത്രക്കാരാണ് ട്രാക്കിലേക്ക് വീണത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ ട്രെയിനിൽ തിരക്ക് കൂടുതലായിരുന്നു,
യാത്രക്കാർ വാതിലിൽ തൂങ്ങിക്കിടക്കുകയായിരുന്നു. അതിൽ ചിലരാണ് ട്രാക്കിലേക്ക് വീണത്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് (സിഎസ്എംടി) പോകുകയായിരുന്ന ലോക്കൽ
ട്രെയിനിൽ നിന്നും 10 മുതൽ 12 വരെ യാത്രക്കാർ കമ്പാർട്ടുമെന്റുകളിൽ നിന്ന് വീണപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.