വിഴിഞ്ഞം തുറമുഖത്തെ വ്യാപാരം 20 മേഖലകളിൽ കേന്ദ്രീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. മാനുഫാക്ചറിംഗ്, ഡിഫന്‍സ് ആന്‍ഡ് സ്പേസ് പാര്‍ക്ക്, ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകൾ ഉൾപ്പെടെയാണ് ഇതെന്നും മന്ത്രി പറഞ്ഞു.
പ്രഥമ വിഴിഞ്ഞം കോണ്‍ക്ലേവ് വൻ വിജയമായ സാഹചര്യത്തിൽ രണ്ടാം എഡിഷന് അടുത്തവര്‍ഷം ജനുവരിയില്‍ നടത്താനും സർക്കാർ തീരുമാനിച്ചു.