ലോകമെമ്പാടുമുള്ള ഭ്രൂണഹത്യ നടത്തുന്നതിനുള്ള ധനസഹായം നൽകുന്നതിന് നികുതിദായകരുടെ പണം ഉപയോഗിച്ച ബൈഡന് ഭരണകൂടത്തിന്റെ നയങ്ങൾ അവസാനിപ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതോടെ അഭിനന്ദനവുമായി അമേരിക്കന്‍ മെത്രാന് സമിതി.
ദേശീയ മെത്രാന് സമിതിയുടെ കീഴിലുള്ള പ്രോലൈഫ് കമ്മിറ്റി ചെയർമാനും ഒഹായോയിലെ ടോളിഡോ രൂപത അധ്യക്ഷനുമായ ബിഷപ്പ് ഡാനിയൽ തോമസാണ് ട്രംപ് ഭരണകൂടത്തെ അഭിനന്ദിച്ചു രംഗത്ത് വന്നിരിക്കുന്നത്.