അകപറമ്പ് ഗർവ്വാസീസ് ആന്റ് പ്രോത്താസിസ് ഇടവകയുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി നടത്തിയ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ വികാരി റവ.ഡോ ജോർജ് നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.
മതബോധന വിഭാഗം ഹെഡ് മാസ്റ്റർ റോമി പെട്ട യിൽ അധ്യക്ഷത വഹിച്ചു.
“നശാ മുക്ത് ഭാരത് അഭിയാൻ ” മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ , സിവിൽ എക്സൈസ് ഓഫീസർ സി.കെ. സലാവുദ്ദീൻ എന്നിവർ ക്ലാസുകൾ നയിച്ചു. അസിസ്റ്റന്റ് വികാരി റവ.ഫാ.ജിനിൽ ,
പി റ്റി.എ പ്രസിഡന്റ് ബൈജു കുഞ്ഞാവര, സെക്രട്ടറി ലിൻസി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്