കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന തല പ്രസംഗ മത്സര അവാർഡുകൾ വിതരണം ചെയ്തു.

Date:

കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന തല പ്രസംഗ മത്സര അവാർഡുകൾ വിതരണം ചെയ്തു. കൊച്ചി : കെ.സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപത നടത്തിയ സംസ്ഥാനതല പ്രസംഗ മത്സരത്തിൽ വിജയികൾക്കായുള്ള അവാർഡുകൾ വിതരണം ചെയ്തു. ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പാരീഷ് ഹാളിൽ ഫൊറോന വികാരി ഫാ.ആന്റണി മഠത്തുംപടി വിജയി കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. സമിതി ഡയക്ടറായിരുന്ന ഫാ.ജോർജ് നേരേ വീട്ടിലിന്റെ സ്മരണക്കായിട്ടാണ് മത്സരം സംഘടിപ്പിച്ചത് വിജയികളായ നേഹ ജോർജ് , മുഹമ്മദ് സൂഫിയാൻ, ഗാർഗി എസ് അബാട്ട് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ ,എം.പി. ജോസി, സി ജോൺ കുട്ടി, ജോണി പിടിയത്ത്, കെ.വി.ജോണി, തോമസ് മറ്റപ്പിള്ളി, സുഭാഷ് ജോർജ് എന്നിവർ പ്രസംഗിച്ചു. ചിത്രം : കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന തല പ്രസംഗ മത്സരത്തിൽ വിജയി കൾക്കുള്ള അവാർഡുകൾ ഇടപ്പള്ളി ഫൊറോന വികാരി ഫാ ആന്റണി മഠത്തുംപടി വിതരണം ചെയ്യുന്നു. എം .പി ജോസി, അഡ്വ. ചാർളി പോൾ , ഗാർഗി അമ്പാട്ട്, സി : ജോൺ കുട്ടി, . ഷൈബി പാപ്പച്ചൻ , തോമസ് മറ്റപ്പിള്ളി, ജോണി പിടിയത്ത് എന്നിവർ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...