കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ന്; മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും

Date:

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.30നു നടക്കും. നാളെ ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുക. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത് 6 ഒളിമ്പിക് മെഡൽ ജേതാക്കളാണ്. നാളെ ആരംഭിക്കുന്ന ഗെയിംസിൽ മീരാബായ് ചാനു, രവികുമാർ ദാഹിയ, വെങ്കല മെഡൽ ജേതാക്കളായ പി.വി സിന്ധു, ലവ്ലിന ബോർഗോഹെയ്ൻ, ബജ്രംഗ് പുനിയ എന്നിവർ ഇന്ത്യക്കായി കളിക്കും. 2016ലെ റിയോ ഒളിംപിക്സിൽ വെങ്കലം നേടിയ ഗുസ്തി താരം സാക്ഷി മാലിക്കും ഇത്തവണ മത്സരരംഗത്തുണ്ട്. ഒളിംപിക്സ് വെങ്കല നേട്ടക്കാരായ ഇന്ത്യൻ പുരുഷ ഹോക്കി ടീമും കോമൺവെൽത്ത് രാജ്യങ്ങളുടെ ഒളിംപിക്സ് എന്നറിയപ്പെടുന്ന ഈ മേളയിലുണ്ട്. 215 അംഗങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. ഗെയിംസിനുള്ള ഇന്ത്യൻ ടീം ഇതിനകം വിവിധ ബാച്ചുകളിലായി ബർമിംഗ്ഹാമിൽ എത്തിയിട്ടുണ്ട്.ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. നാളെ ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...