പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  14

Date:

വാർത്തകൾ

  • ഏവിയേഷൻ & എയർപോർട്ട് മാനേജ്മെന്റ് കോഴ്സുകളുമായി SJIVT.

പാലാ രൂപത ടെക്നിക്കൽ എജ്യൂ ക്കേഷൻ ട്രസ്റ്റ് നിയന്ത്രിക്കുന്നതും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനവുമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്  & കേറ്ററിംഗ് ടെക്നോളജിയുടെ ഒരു സഹോദര സംരംഭമായി 2022 ൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷൻ ട്രെയിനിങ് സെന്ററിൽ 2024 – 25 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന  ഭാരത് സേവക് സമാജ് അംഗീകരിച്ച സ്ഥാപനമാണ് സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ  ട്രെയിനിങ് സെന്റർ.നിലവിലുള്ള കോഴ്സുകൾക്കു പുറമെ ഈ വർഷം മുതൽ ഒരു വർഷത്തെ ഏവിയേഷൻ & എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾ കൂടി ഈ സ്ഥാപനം ആരംഭിക്കുകയാണ്. പ്ലസ്ടുവോ തതുല്യ വിദ്യാഭ്യാസയോഗ്യതയോ ഉള്ള വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകൾ പഠിക്കാൻ സാധിക്കും. മറ്റു കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ഈവെനിംഗ് ക്ലാസ്സുകളും ഒഴിവു സമയം അനുസരിച്ചു പഠിക്കാവുന്ന തരത്തിലുള്ള ക്ലാസ്സുകളും ക്രമീ കരിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ അധ്യാപകർ, വിപുലമായ പാഠ്യ പദ്ധതി, പ്രായോഗിക പരിശീലനം എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകൾ ആണ്.

 താഴെപ്പറയുന്ന ഡിപ്ലോമ കോഴ്സുകൾ കൂടി ഈ സ്ഥാപനം വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നു.

1.ഫുഡ് പ്രൊഡക് ക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.

2. ഫുഡ് & ബിവറേജ് സർവീസ് മേഖലയിൽ ഒരു വർഷത്തെ ഡിപ്ലോമ.

3. ബേക്കറി ഉൽപാദനത്തിൽ ഒരു വർഷത്തെ ഡിപ്ലോമ

4. ഹൗസ് കീപ്പിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ

5. ഫ്രണ്ട് ഓഫീസ് പ്രവർത്തനത്തിൽ ഒരു വർഷത്തെ ഡിപ്ലോമ

  1. വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതു വ്യക്തിക്കും ഈ കോഴ്സുകളിൽ ചേർന്ന് പഠിക്കാവുന്നതാണ്. കോഴ്സ് ഫീസിന്റെയും മറ്റ് സൗകര്യങ്ങളുടെയും വിശദാംശങ്ങൾ അറിയുവാൻ വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടുമായി നേരിട്ട് ബന്ധപ്പെടുക.

വിശദാംശങ്ങൾക്ക്:

 8 5 9 3 9 6 7 6 7 6

8 5 2 1 7 2 7 6 5 7

8 9 2 1 7 3 8 6 4 3

6 2 8 2 7 1 4 6 2 2

വെബ്സൈറ്റ്- http://www.sjihmct.ac.in

  • ബജറ്റ് ദിവസം പോലും സഭയിൽ ഹാജരാവാത്തത് ആരു തടഞ്ഞിട്ട്

നിയമസഭയിൽ പ്രസംഗിക്കുവാൻ ലഭിക്കുന്ന സമയം മററുള്ളവർക്ക് വിൽക്കുന്നത് ആരു പറഞ്ഞിട്ട്: മാണി സി കാപ്പൻ എം എൽ എ യെ പരസ്യ സംവാദത്തിനു വെല്ലുവിളിക്കുന്നു. ടോബിൻ കെ   അലക്സ്സ്.കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട്.

  • സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കോളേജിൽ അഡ്മിഷൻ എടുക്കുവാനുള്ള സമയപരിധി നീട്ടിയിരിക്കുന്നു

പാലാ  രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കോളേജിൽ നാലുവർഷ ബിരുദ കോഴ്സിനു അഡ്മിഷൻ എടുക്കുവാനുള്ള സമയപരിധി മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി 2024 ഓഗസ്റ്റ്‌ 24 വരെ നീട്ടിയിരിക്കുന്നു. പ്ലസ്ടുവിന് 45% എങ്കിലും മാർക്ക് നേടിയിട്ടുള്ള ഏതൊരു വിദ്യാർത്ഥിക്കും ഈ കോഴ്സിൽ ചേരാം. ഹോസ്പിറ്റാലിറ്റി

 മേഖലയെക്കുറിച്ച് പഠിപ്പിക്കുന്ന കേരളത്തിലെ കോളേജുകളിൽ വച്ച് ഏറ്റവും ഗുണനിലവാരം കാത്തുസൂക്ഷിക്കുന്ന കോളേജാണിത്. ഈ കോഴ്സ് പഠിച്ച് പാസാകുന്ന വിദ്യാർഥികൾക്ക് വിദേശത്ത് മറ്റു കോഴ്സുകൾ ഒന്നും  ചെയ്യാതെ തന്നെ മികച്ച ശമ്പളത്തിൽ ഉയർന്ന  ജോലി നേടാൻ കഴിയും. മറ്റ് പ്രൊഫഷണൽ കോഴ്സുകളെ അപേക്ഷിച്ച് ഹോട്ടൽ  മാനേജ്മെന്റ് കോഴ്സിന് പഠന ചെലവും കുറവാണ്, അതിലുപരി മറ്റു കോളേജുകളിൽ വച്ച് സെന്റ് ജോസഫ്സിൽ ഫീസും കുറവാണ്. ഈ കോഴ്സിൽ വിജയം നേടുന്നവർക്ക് ലോകോത്തരതലത്തിലാണ് ജോലി സാധ്യത. പെൺകുട്ടികൾക്ക് എച്ച് ആർ മാനേജേഴ്സ്, പ്ലേസ്മെന്റ് ഓഫീസേഴ്സ് എയർലൈൻസ് ആൻഡ് ക്രൂയിസ് ക്യാബിൻ ക്രൂസ്, എയർഹോസ്റ്റസ്മാർ, ഫ്രണ്ട് ഓഫീസ് മാനേജേഴ്സ് എന്നീ രംഗങ്ങളിലും തിളങ്ങാനാവും. 2010 ൽ ആരംഭിച്ച ഈ സ്ഥാപനത്തിലെ 2024 വരെയുള്ള 11 ബാച്ചിലേയും 100% കുട്ടികൾക്കും ജോലി നേടിക്കൊടുക്കുവാൻ  സെന്റ് ജോസഫ്സിന്റെ  പ്ലേസ്മെന്റ് സെല്ലിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങളായി  ജർമ്മനി(8 പേർ ), ഇറ്റലി(2പേർ ),യുഎഇ (5പേർ ), വിവിധ ക്രൂയിസ് ലൈനുകൾ (5പേർ),എന്നിവിടങ്ങളിൽ നിന്നും നേരിട്ട് പ്ലേസ്മെന്റ് നടത്തപ്പെടുന്ന ഏക കോളേജും ഇതാണ്.കോഴ്സ് ഫീസിന്റെയും മറ്റ് സൗകര്യങ്ങളുടെയും വിശദാംശങ്ങൾ അറിയുവാൻ വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടുമായി നേരിട്ട് ബന്ധപ്പെടുക.

 വിശദാംശങ്ങൾക്ക്:

 8 5 9 3 9 6 7 6 7 6

 8 5 2 1 7 2 7 6 5 7

 8 9 2 1 7 3 8 6 4 3

 6 2 8 2 7 1 4 6 2 2

 വെബ്സൈറ്റ്- www.sjihmct.ac.in

  • ഡോക്ടർ നേരിട്ടത് അതിക്രൂരപീഡനം

ക്രൂരപീഡനത്തിന് ഇരയായി ബം ഗാളിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതിക്രൂരപീഡനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യഭാഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. വയറ്റിലും കഴുത്തിലും മർദനമേറ്റിരുന്നു. അതുപോലെ കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ഗ്ലാസ് തറച്ചു കയറിയിട്ടുണ്ട്. മരണം സംഭവിച്ചത് പുലർച്ചെ 3നും അഞ്ച് മണിക്കും ഇടയിലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

  • വർഷങ്ങളായി വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരാണോ നിങ്ങൾ

തലസ്ഥാനത്ത് കൂടുതൽ പേരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജലാശയങ്ങളിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അതുപറഞ്ഞു ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അഭ്യർത്ഥിച്ചു. വർഷങ്ങളായി വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് ഇതുവരെ എട്ടുപേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.

  • മേപ്പാടിയിൽ കനത്ത മഴ

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ മേപ്പാടിയിൽ കനത്ത മഴ തുടരുകയാണ്. മേപ്പാടി, മൂപ്പൈനാട്, തൊണ്ടർനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ ആണ് കനത്ത മഴ. കടച്ചിക്കുന്ന്, വടുവൻചാൽ എന്നിവിടങ്ങളിൽ 3 മണിക്കൂറിനിടെ 100mm മഴ പെയ്തുവെന്ന് സ്വകാര്യ ഏജൻസിയുടെ കണക്ക് സൂചിപ്പിക്കുന്നു. ഉരുൾപൊട്ടൽ ഉണ്ടായ കുന്നുകളോട് ചേർന്നാണ് മഴ. മലവെള്ളപ്പാചിൽ സാധ്യത സ്വകാര്യ ഏജൻസി ആയ ഹ്യും പ്രവചിക്കുന്നുണ്ട്.

  • ഓണത്തിന് ജില്ലയിലെ പൊലീസുകാർക്ക് അവധിയില്ല’

ഓണത്തിനു പൊലീസുകാർക്ക് അവധി നൽകില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.അജിത്ത്. സെപ്റ്റംബർ 14 മുതൽ 18 വരെ പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കില്ലെന്നാണ് ഉത്തരവ്. ഓണക്കാലം പ്രമാണിച്ചു പൊലീസുകാർ നീണ്ട അവധി ചോദിച്ചു മുൻകൂർ അപേക്ഷകൾ നൽകിയിരുന്നെന്നും അപേക്ഷകൾ കൂടിയ സാഹചര്യത്തിലാണ് ഉത്തരവിടുന്നതെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു.

  • ഏഥൻസിൽ കാട്ടുതീ പടരുന്നു

ഗ്രീസ് തലസ്ഥാനമായ ഏഥൻസിൽ കാട്ടുതീ പടരുന്നു. നിരവധി വീടുകൾ കത്തി നശിച്ചു. ചരിത്രനഗരമായ മാരത്തോണിൽ കാട്ടുതീയിൽ വ്യാപകനാശമുണ്ടായി. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഗ്രീസിലെ അഗ്നിരക്ഷ ടീമിന് പുറമെ ഇറ്റലി, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ പ്രവർത്തകർ ഗ്രീസിലേക്ക് വൈകാതെ എത്തും.

  • ത്രിപുരയിൽ ബിജെപിക്ക് നിർണ്ണായക വിജയം

ത്രിപുരയിൽ ആഗസ്റ്റ് എട്ടിന് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണ്ണായക വിജയം. പല വാർഡുകളിലും ബിജെപി മികച്ച പ്രകടനം കാഴ്ച‌വച്ചു. പടിഞ്ഞാറൻ ത്രിപുര ജില്ലയിലെ ദുക്ലി റൂറൽ ഡെവലപ്മെന്റ്റ് ബ്ലോക്കിലെ ഒന്നോ രണ്ടോ സീറ്റുകൾ ഒഴികെ എല്ലാ സീറ്റുകളിലും ബിജെപി വിജയിച്ചു. 17 ജില്ലാ പരിഷത്തുകൾ, പഞ്ചായത്ത് സമിതികൾ, പഞ്ചായത്ത് സീറ്റുകൾ എന്നിവിടങ്ങളിലേക്കുള്ള ഫലങ്ങളാണ് പ്രഖ്യാപിച്ചത്.

  • വിസാറ്റ് എൻജിനീയറിങ് കോളേജ് സ്വാതന്ത്ര്യദിന സന്ദേശ റാലി സംഘടിപ്പിക്കുന്നു.

ഇലഞ്ഞി:-വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സിന്റെ നേതൃത്വത്തിൽ 2024 ആ .ഗസ്റ്റ് 14ന് സ്വാതന്ത്ര്യ കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നു. എൻ സി സി, എൻ എസ് എസ് , വിദ്യാർത്ഥികൾ ചേർന്ന് റാലിയും പരേഡും ഫ്ലാഷ് മോബും  സംഘടിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിനോടുള്ള ആദരവും കൂട്ടായ ശക്തിയുടെയും ഐക്യത്തിന്റെയും ആഘോഷവും ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കുക എന്ന ലക്ഷ്യബോധത്തോടെയാണ് വിസാറ്റ് കോളേജ് ഈ റാലി സംഘടിപ്പിക്കുന്നത്.

  • ഭക്ഷ്യമേള ; ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ

പന കുറുക്ക് മുതൽ ചേന പായസം വരെ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ യു.പി.വിഭാഗം ഒരുക്കിയ ഭക്ഷ്യമേള ശ്രദ്ധയമായി പുതുതലമുറ കണ്ടിട്ടാല്ലാത്ത പഴയ തലമുറകളുടെ ഇഷ്ട വിഭവങ്ങളായ പന കുറുക്ക് മുതൽ ചേന പായസംവരെ നാവിൽ തേനുറും രുചിയായി മാറി – വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും മുത്തശ്ശൻമാരും മുത്തശ്ശിമാരും ചേർന്ന് വിഭവങ്ങൾ ഒരുക്കിയപ്പോൾ – നാടൻ വിഭവങ്ങളുടെ കലവറയായി സ്കൂൾ ഓഡിറ്റോറിയം മാറി പ്ലാവില തോരൻ മുതൽചേമ്പ് തോരൻ വരെയുള്ള ഇലകറികളും മേളയിൽ ഇടംപിടിച്ചു മേളയ്ക്ക് ശേഷം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഭക്ഷ്യവസ്തുക്കൾ പങ്കുവെച്ച് സ്നേഹവിരുന്നും നടത്തി പഞ്ചായത്ത് മെബർ രമേശ് ഇലവുങ്കൽ മേള ഉദ്ഘാടനം ചെയ്തു പുർവ്വ വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശൂപത്രി ഡയറ്റിഷ്യൻ റോസ് റ്റോം ക്ലാസ്സ് നയിച്ചു ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് അധ്യാപകരായ അജൂജോർജ് ഹണി ഫ്രാൻസിസ് . പ്രിയമോൾവിസി എന്നിവർ നേതൃർത്വം നല്കി.

  • ദേവമാതാ കോളേജിന് ദേശീയ റാങ്കിംഗിൽ ഉന്നത സ്ഥാനം

കുറവിലങ്ങാട്: രാജ്യത്തെ ഏറ്റവും മികച്ച 150 കോളേജുകളുടെ പട്ടികയിൽ ഇടം പിടിച്ച് കുറവിലങ്ങാട് ദേവമാതാ കോളേജ്. ഈ വർഷത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കോളേജ് വിഭാഗത്തിൽ ദേശീയതലത്തിൽ മികച്ച  150 സ്ഥാപനങ്ങളുടെ പട്ടികയിൽ ദേവമാതാ കോളേജും ഇടം പിടിച്ചു.

  • മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ വിലസുന്നു; ജാഗ്രത വേണം : പ്രസാദ് കുരുവിള

പൂഞ്ഞാർ : മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ നാട്ടിൽ വിലസുകയാണെന്നും ശക്തമായ ജാഗ്രതയും, നിരീക്ഷണവും ഇളം തലമുറയും പൊതുസമൂഹവും പുലർത്തണമെന്നും അല്ലാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. ലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിലേക്ക് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയെ തുടർന്നുള്ള സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു പ്രസാദ് കുരുവിള.

  • മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സേവനം ഇനി മേലുകാവുമറ്റത്തും

മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെ‍ഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. കിഴക്കൻ മേഖലയുടെ ആരോഗ്യരംഗത്തിന്റെ പുരോഗതിക്കു നിർണായക സംഭാവന നൽകാൻ മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്ററിനു സാധിക്കുമെന്നു ആശീർവാദ കർമ്മവും അധ്യക്ഷ പ്രസംഗവും നിർവ്വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

  • കരുണയുടെ കരുതലായി പാട്ടും പറച്ചിലും 15-ന്

ഏറ്റുമാനൂർ: വയനാട്ടിലെ ദുരന്തബാധിതർക്ക് കരുണയുടെ കരുതലായി മോക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് അക്കാദമി പാട്ടും പറച്ചിലും സഗീത കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഗീത കൂട്ടായ്മ ഓഗസ്റ് 15-ന് ഉച്ച കഴിഞ്ഞ് 3.30-ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കും.

  • വർണ്ണവിസ്മയമൊരുക്കി പിഴക് നിർമ്മല പബ്ലിക് സ്കൂൾ

പിഴക് : പിഴക് നിർമ്മല പബ്ലിക് സ്കൂളിലെ ദീപിക കളർ ഇന്ത്യാ മത്സരം ശ്രദ്ധേയമായി. L.P, U.P, H.S വിഭാഗങ്ങളിലായി 325 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.  സ്കൂൾ മാനേജർ സിസ്റ്റർ സീമ CJ യും പ്രിൻസിപ്പൽ സിസ്റ്റർ സുചിത CJ യും മറ്റ് അധ്യാപകരും മത്സരത്തിന് നേതൃത്വം നല്കി. കുട്ടികൾ കളറിംഗ് മത്സരത്തെ ആവേശത്തോടെ സ്വീകരിക്കുകയും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.

  • മൂലമറ്റം സെൻറ് ജോർജ് സ്കൂൾ ജൂബിലി

മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 ന് രാവിലെ 10 മുതൽ എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തും . സംസ്ഥാനത്തെ ഏതു സിലബസിലുമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം . ഓരോ വിഭാഗത്തിലെയും 1 , 2 , 3 സ്ഥാനക്കാർക്ക് യഥാക്രമം 3001 , 2001 , 1001 രൂപ കാഷ് അവാർഡുകളും മെമൻറ്റോയും സമ്മാനിക്കും . പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് 18 വൈകിട്ട് 5 ന് മുമ്പായി 9447917547 , 8310551382 എന്നീ നമ്പരുകളിലൊന്നിൽ രജിസ്റ്റർ ചെയ്യണമെന്ന് ജൂബിലിയാഘോഷ കമ്മിറ്റി ഭാരവാഹികളായ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് , പി ടി എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ എന്നിവർ അറിയിച്ചു.

  • വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസത്തിന് വാടക

വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസത്തിന് വാടക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഓരോ കുടുംബത്തിനും പ്രതിമാസം 6000 രൂപ വീതം വാടകയിനത്തിൽ നൽകും. ബന്ധുവീടുകളിലേക്ക് മാറിയാലും ഈ തുക ലഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് പണം ലഭിക്കില്ല. സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകിയ വാടക വീടുകളിൽ താമസം മാറ്റുന്നവർക്കും പണം നൽകില്ല. ഭാഗിക സ്പോൺസർഷിപ്പ് ഉള്ളവർക്ക് പണം ലഭിക്കും.

  • കുട്ടികളും കൃഷിയിലേക്ക് “

പാലാ : രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ  ഏജൻസിയുടെയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ “കുട്ടികളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലെ ചിൽഡ്രൺസ് ഫാർമേഴ്സ് ക്ലബ് ചുമതലക്കാരായ അദ്ധ്യാപകർക്കായി പാലാ രൂപതാതല കർ ഷക അദ്ധ്യാപക സംഗമം സംഘടിപ്പിക്കും. ഇന്ന് (  ആഗസ്റ്റ് 14 ബുധൻ)2.00 പി.എം ന്  ബിഷപ്പ് ഹൗസ് ഹാളിൽ നടക്കുന്ന കർഷക അദ്ധ്യാപക സംഗമത്തിന്റെ ഉദ്ഘാടനവും സ്കൂളുകളിലേക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും.

  • ചൂരൽമല-മുണ്ടക്കൈയിലെ താൽക്കാലിക നടപ്പാലം തകർന്നു

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈ മേഖലകളിൽ ശക്തമായ മഴ. ഇരുകരകളെയും ബന്ധിപ്പിക്കുന്ന ബന്ധിപ്പിക്കാൻ നിർമ്മിച്ച താൽകാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകർന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്. കണ്ണാടിപ്പുഴയിൽ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.

  • KSFE ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടും സമ്മാനം

കേരള ഖാദി ഗ്രാമവ്യവസായ ബോർഡും KSFEയും കൈകോർത്ത് ഓണക്കാലത്ത് സമ്മാനപദ്ധതി ഒരുക്കും. KSFE ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടുമാണ് സമ്മാനമായി നൽകുക. ഓരോ ചിട്ടിയിലും 10ൽ ഒരാൾക്ക് വീതമാണ് സമ്മാനം നൽകുക. 3500 രൂപ വിലയുള്ള സമ്മാനക്കിറ്റാണ് വിജയികൾക്ക് നൽകുക. ആകെ 25000 കിറ്റുകൾക്കാണ് KSFE ഖാദി ബോർഡിന് ഓർഡർ നൽകിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...