ഹരിത സമൃദ്ധി ഇന്നിന്റെ ആവശ്യം : മാർ. പീറ്റർ കൊച്ചുപുരയ്ക്കൽ

Date:

പാലാ: മാനവരാശിയുടെ നിലനിൽപിന് ഹരിത സമൃദ്ധി അനിവാര്യമാണന്നും കാർബൺ വ്യാപനം തടയുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഏറെ മാതൃകാ പരമാണന്നും പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ. പീറ്റർ കൊച്ചു പുരയ്ക്കൽ അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി എസ്.എം.വൈ.എം. രൂപതാ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഡബ്ളിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , അസി.ഡയറക്ടർ ഫാ.ജോർജ് വടക്കേ തൊട്ടി, എസ് എം.വൈ.എം. രൂപതാ ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി, ഡാന്റീസ് കൂനാനിക്കൽ, ജോസഫ് കിണറ്റുകര, മേർളി ജയിംസ്, ഡിബിൾ ഡൊമിനിക്, ജോയി മടിയ്ക്കാങ്കൽ, റിന്റു റെജി, പി.വി.ജോർജ് പുരയിടം, മാനുവൽ ആലാനി, എബിൻ ജോയി, എ.ബി.സെബാസ്റ്റ്യൻ, സൗമ്യാ ജയിംസ് തുടങ്ങിയവർ സംസാരിച്ചു. രൂപതയിലെ പള്ളികൾ, മഠങ്ങൾ , സ്ക്കൂളുകൾ തുടങ്ങി സ്ഥാപനങ്ങളിലേക്കും കർഷക കുടുംബങ്ങളിലേക്കുമുള്ള ഫലവൃക്ഷ തൈകൾ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു. ഹൈബ്രീഡ് പച്ചക്കറി തൈകളും വിവിധയിനം ഫലവൃക്ഷ തൈകളും ഹരിത സമൃദ്ധമാസാചരണത്തിന്റെ ഭാഗമായി രൂപത യിലുടനീളം വിതരണം ചെയ്യുമെന്ന് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...