ഉയിർപ്പ് ഏഴാം ശനി
(വി. ലൂക്കാ:11:5-13)
മക്കൾ എന്നതാണ് ദൈവത്തിന്റെ മുൻപിൽ നമുക്കുള്ള അവകാശത്തിന്റെ അടിസ്ഥാനം. മക്കൾക്ക് വേണ്ടുന്നവ യഥാസമയം നല്കുന്നവനാണ് ദൈവം. എന്നാൽ മക്കളെന്ന നിലയിൽ ചില ശാഠ്യങ്ങൾ പോലും ദൈവം നിറവേറ്റിതരുമെന്ന ക്രിസ്തു മൊഴി നമ്മുടെ വിലയും സ്ഥാനവും ഉറപ്പിക്കുന്നു.
ഹൃദയസ്വാതന്ത്ര്യത്തോടെ, വിശ്വാസത്തോടെ ഉയർത്തപ്പെടുന്ന ശാഠ്യങ്ങൾ ദൈവത്തിൻ പക്കൽ കൂടുതൽ വില പകരട്ടെ …