പെരിങ്ങുളം: പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും പൂഞ്ഞാർ ന്യൂവിഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഏകദേശം 200 കുട്ടികൾക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു.
രാവിലെ 10ന് ആരംഭിച്ച് രണ്ടുമണിക്ക് അവസാനിച്ച ക്യാമ്പിന് ന്യൂ വിഷൻ ഹോസ്പിറ്റലിലെ മെഡിക്കൽ ടീം നേതൃത്വം നൽകി. കാഴ്ചയ്ക്ക് പ്രശ്നമുള്ളവരെയും കണ്ണിന് മറ്റു പ്രശ്നങ്ങൾ ഉള്ളവരെയും കണ്ടെത്തുകയും തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ക്ലബ് ഭാരവാഹികളായ ശ്രീമതി റെജി ഫ്രാൻസിസ്, സിസ്റ്റർ ലിഡിയ, വിദ്യാർത്ഥികളായ ബിന്റാ ബിൻസ്, ആദ്യ അനീഷ് തുടങ്ങിയവർ ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങളും സഹായങ്ങളും ഒരുക്കി നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision