ഉയിർപ്പ് ആറാം ചൊവ്വ
(വി.യോഹന്നാൻ:5:36- 47)
മനുഷ്യരിൽ നിന്നു ഞാൻ മഹത്വം സ്വീകരിക്കുന്നില്ല.
ശക്തമായൊരു ക്രിസ്തു മൊഴിയാണിത്. ലോകത്തിൽ ലോകത്തിന്റെ മഹത്വം ആഗ്രഹിക്കാതെ ഉന്നതത്തിലേയ്ക്ക് മിഴിയൂന്നി ജീവിച്ച ക്രിസ്തു ശിഷ്യരോട് ആവശ്യപ്പെടുന്നതും സമാന ജീവിത ശൈലിയാണ്.
ദൈവവും ദൈവരാജ്യവുമാകണം ജീവിതത്തിന്റെ അഗ്രസ്ഥാനത്ത് നില്ക്കേണ്ടതെന്ന് ചുരുക്കം. മനുഷ്യ പ്രീതി ആഗ്രഹിക്കാതെ ദൈവഹിതം അന്വേഷിക്കുന്ന നല്ല ശിഷ്യനാകുവാൻ സാധിക്കട്ടെ.