വൈദിക – സന്യസ്തരുടെ സംഗമം നടത്തി

Date:

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വൈദികരുടെയും സന്യസ്തരുടെയും സംഗമം കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. കൂട്ടായ്മയുടെ പ്രസിഡന്റ് റവ. ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. പൗരോഹിത്യ സുവർണ്ണജൂബിലി ആഘോഷിക്കുന്ന ഫാ. ജോസഫ് ഫെലിക്സിനെ സമ്മേളനത്തിൽ വെച്ച് വികാരി ഫാ. സ്കറിയ വേകത്താനം ഉപഹാരം നൽകി ആദരിച്ചു. സിസ്റ്റർ ടെസി കല്ലാച്ചേരിൽ ചർച്ചകൾക്ക് നേതൃത്വം നൽകി. സി. സിനി വഞ്ചിക്കച്ചാലിൽ, സി. ജ്യോതിസ് പീടികയ്ക്കൽ, സി. മേരി ചിറപ്പുറത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. സ്കറിയ വേകത്താനം, സി. മോഡസ്റ്റി പാറേമാക്കൽ, സി. സോഫി പീടികയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...