തേൻ സംരംഭത്തിന് പാലാ ഒരുങ്ങുന്നു

Date:

പാലാ: തേനിന്റ മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണവും വിപണനവും ലക്ഷ്യം വെച്ചു കൊണ്ട് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ ആരംഭിക്കുന്ന തേൻ സംരംഭത്തിന്റെ പ്രവർത്തനങ്ങൾക്കു തുടക്കമായി. കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് ഫാക്ടറി ആരംഭിക്കുന്നത്. പാലാ കരൂർ സ്റ്റീൽ ഇൻഡ്യാക്യാമ്പസിന് അനുബന്ധമായി അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിലാണ് ഫാക്ടറി ആരംഭിക്കുന്നത്. രണ്ടായിരം രൂപ മുടക്കി ഓഹരിയെടുക്കുന്ന കർഷകർക്ക് കമ്പനിയിൽ പങ്കാളികളാകാം. ഓഹരിയ്ക്ക് ആനുപാതികമായ ലാഭ വിഹിതം കൂടാതെ തൊഴിലവസരങ്ങളും കമ്പനി ഉറപ്പു വരുത്തുന്നതാണ്. സംരംഭം ആരംഭിക്കുന്നതിന്‌ മുന്നോടിയായി പാലാ അഗ്രിമ കർഷകമാർക്കറ്റിൽ നടന്ന തേനീച്ചകർഷക സംഗമത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ആക്ടിങ്ങ് ചെയർ പേഴ്സൺ ലീനാ സണ്ണി പുരയിടം നിർവ്വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ ഫാ.ജോസഫ് താഴത്തുവരിക്കയിൽ , മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ , പാലാ ഹരിതം എഫ്.പി.ഒ ചെയർമാൻ തോമസ് മാത്യു, പ്രോഗ്രാം ഇൻ ചാർജ് സി.ലിറ്റിൽ തെരേസ് , പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന തേനീച്ച കർഷക അവാർഡു ജേതാവ് റ്റി.കെ.രാജു കട്ടപ്പന ക്ലാസ്സ് നയിച്ചു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...