വേള്‍ഡ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് ദിനത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കാന്‍ കേരളാ അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സും, ബി വി എം ഹോളി ക്രോസ്സ് കോളേജ് ചേര്‍പ്പുങ്കലും സംയുകതമായി 22/03/2022 ാം തിയതി ബി. വി. എം ഹോളിക്രോസ് കോളേജില്‍ വെച്ച് വേള്‍ഡ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് ദിനം ആചരിക്കുന്നു.
KAPS ജനറൽ സെക്രട്ടറി ഡോ . ഐപ്പ് വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിക്കും ബി വി എം ഹോളിക്രോസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്ററ്യൻ മുഖ്യസന്ദേശം നൽകും
ചേര്‍പ്പുങ്കല്‍ : വേള്‍ഡ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് ദിനത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കാന്‍ കേരളാ അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സും, ബി വി എം ഹോളി ക്രോസ്സ് കോളേജ് ചേര്‍പ്പുങ്കലും സംയുകതമായി 22/03/2022 ാം തിയതി ബി. വി. എം ഹോളിക്രോസ് കോളേജില്‍ വെച്ച് വേള്‍ഡ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് ദിനം ആചരിക്കുന്നു. കോട്ടയം ജില്ലയിലെ എല്ലാ കോളേജുകളില്‍ നിന്നും സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ നാനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം ശ്രീ. മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും.തുടര്‍ന്ന് കലാപരിപാടികളും സോഷ്യല്‍ വര്‍ക്ക് ദിന ചര്‍ച്ചകളും നടത്തപെടുന്നു.