മുംബൈ ∙ പ്രശസ്ത സന്തൂർ വാദകനും രാജ്യത്തെ എണ്ണപ്പെട്ട സംഗീതജ്ഞരിൽ ഒരാളുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ(84) അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.കശ്മീരിലെ നാടോടി സംഗീത ഉപകരണമായ സന്തൂറിനെ ആഗോളപ്രശസ്തിയിലെത്തിച്ച കലാകാരനാണ് ശിവ്കുമാർ ശർമ. സിത്താർ വാദക കൂടിയായ മനോരമ ശര്‍മയാണ് ഭാര്യ. മകന് രാഹുല്‍ ശര്‍മ ലോകം അറിയപ്പെടുന്ന സന്തൂര്‍ വാദകനാണ്.