പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
നവംബർ 5, 2023  ഞായർ 1199 തുലാം 19

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision


വാർത്തകൾ

🗞🏵 വനഭൂമി ഉപയോഗിക്കുന്നതിനു കൂടുതൽ ഇളവുകൾ നിർദേശിക്കുന്ന വനസംരക്ഷണ ഭേദഗതി നിയമം ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ വരും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി.ഇതോടെ, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ ജനവാസ മേഖലകളായി മാറിയ ‘വനഭൂമി’ വിവിധ ആവശ്യങ്ങൾക്കു പതിച്ചു കൊടുക്കാൻ വഴി തുറന്നു. 

🗞🏵 ഇസ്രയേല്‍ കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഹമാസ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശത്രുസൈന്യത്തെ വളഞ്ഞ് വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള യുദ്ധസന്നാഹങ്ങള്‍ ഒരുക്കിയതായി ഹമാസിന്റെ ഉന്നതനേതാക്കളെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി വലിയ അളവില്‍ ആയുധങ്ങളും മിസൈലുകളും ആരോഗ്യസംവിധാനങ്ങളും ഹമാസ് ശേഖരിച്ചുവെന്നാണ് വിവരം.
 
🗞🏵 നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർഥി കൊല്ലപ്പെട്ടു. നാരായൺപുർ മണ്ഡലത്തിലെ സ്ഥാനാർഥിയും ബിജെപി ഉപാധ്യക്ഷനുമായ രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് സംശയം.

🗞🏵 അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്ന് മനോരമ ന്യൂസ് വിഎംആറുമായി ചേർ‌ന്നു നടത്തിയ പ്രീപോൾ സർ‌വേ. മധ്യപ്രദേശിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുന്ന കോൺഗ്രസ് ഛത്തിസ്ഗഡിൽ ഭരണം നിലനിർത്തുമെന്നും സർ‌വേ പറയുന്നു. മിസോറമിലും തെലങ്കാനയിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കുമെന്നും സർവേഫലം. അതേസമയം, രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപി അധികാരത്തിലെത്തുമെന്നു സർവേ പറയുന്നു.

🗞🏵 വയനാട്ടിൽ ആനക്കൊമ്പു വേട്ട. മാനന്തവാടിയിലാണ് സംഭവം. ആനക്കൊമ്പുമായി ആറംഗസംഘം അറസ്റ്റിലായി. കർണാടകത്തിൽ നിന്ന് എത്തിച്ച ആനക്കൊമ്പാണ് പിടിച്ചെടുത്തത്. പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നാണ് വനം വകുപ്പ് കണ്ടെടുത്തത്.

🗞🏵 കണ്ണൂര്‍ തലശ്ശേരിയില്‍ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.

🗞🏵 ബംഗളൂരുവിൽ നഴ്സിംഗിന് അ ഡ്മിഷൻ വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത കേസിലെ പ്രതികളെ തങ്കമ ണി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുട നീളം 200 പേരിൽ നിന്നു പണം തട്ടിയെടുത്തിരുന്നു. മൂന്ന് ലക്ഷത്തോളം രൂപ വീതമാണ് ഓരോരുത്തരി ൽ നിന്നും അഞ്ചു പേർ അടങ്ങുന്ന സംഘം അപ ഹരിച്ചത്. ജില്ലയിൽനിന്ന് മാത്രം 30 പേരിൽനിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്

🗞🏵 കടുത്ത സാമ്പത്തിക പ്രതിസ ന്ധിയിൽ നട്ടംതിരിയുന്നതിനിടെ കെഎസ്ആർടി സിയിൽ കൂട്ടസ്ഥലം മാറ്റം. 3034 ജീവനക്കാരെ സ്ഥലം മാറ്റി. ഡ്രൈവർ, കണ്ടക്ടർ, സ്റ്റോർ കീപ്പർ വിഭാഗ ത്തിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ശമ്പളമില്ലാത്ത കാലത്ത് മാനേജ്മെന്റിന്റെ പ്രതി കാര നടപടിയാണിതെന്നാണ് ജീവനക്കാർ ആ രോപിക്കുന്നത്.

🗞🏵 സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. സിപിഎമ്മിന്റെ റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കൾ അറിയിച്ചിട്ടുള്ളത്. നേതാക്കൾ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം, സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നും നേരത്തെ ഇ ടി മുഹമ്മദ് ബഷീർ എംപി അറിയിച്ചിരുന്നു. 
 
🗞🏵 ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു. പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷന്‍ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു.

🗞🏵 കളമശ്ശേരി ബോംബ് സ്ഫോടനത്തെ കുറിച്ച് സാമൂഹ്യ മാധ്യമത്തിൽ മതവിദ്വേഷ പ്രചരണം നടത്തിയ 54 വ്യാജ പ്രൊഫൈലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സോഷ്യൽ മീഡിയ വഴി സന്ദേശങ്ങളും വാര്‍ത്തകളുമാണ് പ്രചരിപ്പിച്ചത്..ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ് – 26 എണ്ണം.

🗞🏵 സ്വര്‍ണവ്യാപാരമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓള്‍‌ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍. പൂജ്യം ശതമാനം പണിക്കൂലിയും നിക്ഷേപത്തിന് തെറ്റായ രീതിയില്‍ പലിശനല്‍കുന്നതും വന്‍തട്ടിപ്പിന് ഇടയാക്കുമെന്നാണ് അസോസിയേഷന്റെ ആരോപണം. സംസ്ഥാന ട്രഷറര്‍ എസ് അബ്ദുല്‍ നാസര്‍ അടക്കമുള്ളവർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പത്രസമ്മേളനം നടത്തി

🗞🏵 രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വിജിലൻസ് ബോധവത്ക്കരണവാരം സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

🗞🏵 ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ നിലാവ് കുടിച്ച സിംഹങ്ങള്‍ പിൻവലിച്ചു. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം വിവാദമായതോടെയാണ് തീരുമാനം. സോമനാഥ് ചെയർമാനാകുന്നത് കെ ശിവൻ തടയാൻ ശ്രമിച്ചുവെന്ന് പുസ്തകത്തിൽ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. താൻ ഐഎസ്ആർഒ ചെയർമാനായി എത്തുന്നത് തടയാൻ മുൻ ചെയർമാനായ കെ ശിവൻ ശ്രമിച്ചിരുന്നുവെന്നും മൂന്ന് വർഷം ചെയർമാനായിരുന്ന ശേഷം വിരമിക്കുന്നതിനു പകരം കാലാവധി നീട്ടിയെടുക്കാൻ ശിവൻ ശ്രമിച്ചുവെന്നും ആത്മകഥയിൽ പറയുന്നു

🗞🏵 പലസ്തീൻ – ഗവർണർ വിഷയങ്ങളിലെ പിന്തുണ രാഷ്ട്രീയ സഖ്യമല്ലെന്ന് സിപിഐഎം – മുസ്ലിം ലീഗ് നേതാക്കൾ പ്രഖ്യാപിക്കുമ്പോഴും ഇരുകക്ഷികൾക്കുമിടയിലുളള അകലം അടുപ്പമായി മാറുന്നു എന്ന് വ്യക്തമാണ്. രാഷ്ട്രീയ സാഹചര്യം മാറുകയാണെന്ന ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിൻെറ പ്രതികരണം ഇത് ശരിവെയ്ക്കുന്നു. ലീഗ് സ്വീകരിക്കുന്നത് ശക്തമായ സമീപനം ആണെന്ന് എ.കെ.ബാലനും പ്രതികരിച്ചു.
ലീഗ് സെമിനാറിന് എത്തിയാലും ഇല്ലങ്കിലും രാഷ്ട്രീയ നേട്ടമെന്നാണ് സിപിഐഎം സെക്രട്ടേറിയേറ്റിൻെറ വിലയിരുത്തൽ.

🗞🏵 ഒരു പുതിയ കുടുംബ ജീവിത സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് ചൈന. ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കൂടിയതോടെയാണ് ചൈന പുതിയ കുടുംബ രീതി ഏര്‍പ്പെടുത്തുന്നത്. പുതിയ രീതിയിലുള്ള വിവാഹങ്ങളിലേയ്ക്ക് കടക്കണമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.വിവാഹത്തിന്റെയും കുട്ടികളെ പ്രസവിക്കുന്നതിന്റെയും ഒരു പുതിയ സംസ്‌കാരം സജീവമായി വളര്‍ത്തിയെടുക്കുകയും വിവാഹം, പ്രസവം, കുടുംബം എന്നിവയെക്കുറിച്ചുള്ള യുവജനങ്ങളുടെ വീക്ഷണത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഷി ജിന്‍പിംഗ് പറഞ്ഞു.
 
🗞🏵 അയൽ രാജ്യമായ നേപ്പാളിൽ അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് ഇന്ത്യയിലും ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ച് ശാസ്ത്രജ്ഞർ. നേപ്പാളിൽ ഇന്നലെ അർദ്ധരാത്രി ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഉത്തരേന്ത്യയിലും അനുഭവപ്പെട്ടിട്ടുണ്ട്. ലോകത്ത് അതിശക്തമായ ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ടെക്റ്റോണിക് സോണുകളിൽ ഒന്നാണ് നേപ്പാൾ. നേപ്പാളിലെ സെൻട്രൽ ബെൽറ്റ് അതിശക്തമായ ഊർജ്ജം പുറത്തുവിടുന്ന മേഖലയായി കണ്ടെത്തിയിട്ടുണ്ട്. 

🗞🏵 മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജികിന് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സിഎംആര്‍എല്ലുമായി ബന്ധമുള്ള എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചു. 2016 മുതല്‍ 2019 വരെ നാല് വര്‍ഷങ്ങളിലായി ആകെ 77.60 ലക്ഷം രൂപയാണ് പെട്ടെന്ന് തിരിച്ചടക്കേണ്ട ഈടില്ലാത്ത വായ്പയായി എംപവര്‍ എക്‌സാലോജികിന് നല്‍കിയത്.
 
🗞🏵 മിസോറാമിൽ വൻ ലഹരിവേട്ട. അസം റൈഫിൾസാണ് ലഹരി വേട്ട നടത്തിയത്. മിസോറാമിലെ ചമ്പായിയിൽ നിന്നും 2.06 കോടി രൂപ വിലപിടിപ്പുള്ള 295.28 ഗ്രാം മയക്കുമരുന്നാണ് അസം റൈഫിൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു മ്യാന്മർ പൗരൻ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

🗞🏵 ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പെട്ട വാതുവെപ്പ് ആപ്പ് വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനധികൃത വാതുവെപ്പ് നടത്തിപ്പുകാർ നൽകിയ ഹവാല പണം കോൺഗ്രസ് ഉപയോഗിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടർമാർ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയെന്ന ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്ത് വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

🗞🏵 ഛത്തീസ്ഗഡിൽ മതപരിവർത്തനം വർധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പാവപ്പെട്ട ആദിവാസികളെ മതപരിവർത്തനം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അഴിമതി നടത്തുന്നവരാണെന്നും ഛത്തീസ്ഗഢിൽ ബിജെപിയെ അധികാരത്തിലെത്തിയാൽ അഴിമതിക്കാരെ ജയിലിലടക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

🗞🏵 നവംബര്‍ പത്തൊന്‍പതിന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ നേതാവും നിരോധിത സിഖ് സംഘടനായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവനുമായ ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍. നവംബര്‍ പത്തൊന്‍പതിന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്നും സിഖ് വിഭാഗത്തിലുള്ളവര്‍ എയര്‍ ഇന്ത്യയില്‍ യാത്ര നടത്തരുതെന്ന് അഭ്യര്‍ഥിക്കുന്നതായും ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

🗞🏵 തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. ലോകത്തെ തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ആഗോള സർവേയിലാണ് ഇന്ത്യ രണ്ടാമത് എത്തിയത്. ഇത്തവണ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് തുർക്കിയാണ്. മൂന്നാം സ്ഥാനമാണ് ചൈന കരസ്ഥമാക്കിയത്. തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിൽ ഇക്കുറി ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം.

🗞🏵 തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. 24 വയസുകാരനായ മാരിസെൽവവും 20വയസുള്ള കാർത്തികയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് പിടികൂടി. ദുരഭിമാനക്കൊലയെന്ന് ​പൊലീസ് വ്യക്തമാക്കി. രണ്ട് വർഷമായി പ്രണയത്തിൽ ആയിരുന്നു മാരി സെൽവവും കാർത്തികയും. ഇരുവരും ഒരേ ജാതിയിൽപെട്ടവരെങ്കിലും മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നിലായതിനാൽ കാർത്തികയുടെ അച്ഛൻ ബന്ധത്തെ എതിർത്തു. 

🗞🏵 സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിബദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പെൺമക്കളുടെ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് രാവണന്റേയും കംസന്റെയും വിധി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ബല്ലിയ ജില്ലയിലെ ബൻസ്ദീഹിൽ നാരി ശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.

🗞🏵 ഉപഭോക്താവിൽ നിന്നും അമിത വില ഈടാക്കിയ ടെക്സ്റ്റൈൽ ഉടമയ്ക്ക് 15,000 രൂപ പിഴ. ഉപഭോക്തൃ പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്. തൃശൂർ എംജി റോഡിലെ ടെക്സൈറ്റൽ ഷോപ്പ് ഉടമയ്ക്കാണ് പിഴ ചുമത്തിയത്. 15,000 രൂപ പിഴയും ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് 20,000 രൂപയും അടയ്ക്കണമെന്നാണ് നിർദ്ദേശം.

🗞🏵 ബംഗ്ലാദേശിലെ പ്രമുഖ സിനിമ-സീരിയല്‍ നടി ഹുമൈറ ഹിമു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. 37 വയസായിരുന്നു. അബോധാവസ്ഥയില്‍ ഹുമൈറയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കുന്നതിനു മുൻപ് തന്നെ ഹുമൈറ മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിയാവുദ്ദീൻ എന്ന റൂമിയാണ് പിടിയിലായത്.

🗞🏵 എപ്പോള്‍ പത്തുലക്ഷം കുട്ടികള്‍ ജപമാല ചൊല്ലുന്നുവോ അപ്പോള്‍ ലോകം മാറും” എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) വര്‍ഷംതോറും സംഘടിപ്പിച്ച് വരുന്ന “ജപമാല ചൊല്ലുന്ന പത്തുലക്ഷം കുട്ടികള്‍” (ദി വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിംഗ് ദി റോസറി) എന്ന വാര്‍ഷിക ജപമാല പ്രചാരണ പരിപാടി ഇത്തവണ ചരിത്രം കുറിച്ചു. കഴിഞ്ഞ വര്‍ഷം 8,71,523 കുട്ടികള്‍ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഈ സംരംഭത്തില്‍ പങ്കെടുത്തപ്പോള്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 18-ന് നടന്ന ഇക്കൊല്ലത്തെ ജപമാല പരിപാടിയില്‍ പങ്കെടുക്കുവാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് 1,039,628 കുട്ടികളാണ് എ.സി.എന്നിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...