നെൽകർഷകർക്ക് പി ആർ എസിന്റെ ഈടിന്മേൽ വ്യക്തിപരമായ വായ്പയാണ് ബാങ്ക് നൽകുന്നത്:

Date:

രാമങ്കരിയിലെ കർഷക ഉപവാസം ഉത്ഘാടനം ചെയ്ത്വെരി.റവ. ഫാ. ഡോ. ടോം

പുത്തൻകളംകൃഷിക്കാർക്ക് പി ആർ എസിന്റെ ഈടിമേൽ വ്യക്തിപരമായ വായ്പയാണ് നെല്ലിന്റെ വിലയായി ഇപ്പോൾ കർഷകർക്ക് ബാങ്ക് നൽകുന്നതെന്നും എന്നാൽ
പി ആർ എസി ന്റെ തുക ബാങ്കുകൾക്ക് സർക്കാർ നൽകിയില്ല എങ്കിൽ പുഞ്ചകൃഷി ചെയ്യുന്നതിന് കർഷകർക്ക് വായ്പ ലഭിക്കുവാനുള്ള അവസരം നിഷേധിക്കപ്പെടുമോ എന്ന് കർഷകർക്ക് സംശയം മുണ്ടന്ന് ചങ്ങനാശ്ശേരി അതിരൂപത എ കെ സി സിയുടെയും, ക്രിസ്ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഉത്രാടനാളിൽ രാമങ്കരിയിൽ നടന്ന കർഷക ഉപവാസ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട്പുളിങ്കുന്ന് ഫൊറോനാപ്പള്ളി വികാരി വെരി റവ. ഫാ.ഡോ. ടോം പുത്തൻകളം പറഞ്ഞു.

നെല്ലിന്റെ വിലയായി 31.47 പൈസ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുഉണ്ട്.
ഇതിൽ കേന്ദ്രത്തിന്റെ വിഹിതം 21.95 പൈസ യും,കേരള ഗവൺമെന്റ വിഹിതം 09.52 പൈസയുംആണ്.കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും കൂടി 31.47 പൈസ കർഷകർക്ക് ലഭിക്കാൻ അവകാശം ഉണ്ടെങ്കിലും കർഷകർക്ക് ഇപ്പോൾ ലഭിക്കുന്ന തുക 28.32 പൈസ മാത്രമാണ്.
ഇതിൽ നിന്നും 03.15 പൈസയുടെ വ്യത്യാസം ഉണ്ടായിരിക്കുന്നു.കേന്ദ്രം നെൽ കർഷകർക്ക് നൽകിയ വിഹിതം വക മാറ്റി കേരള ഗവൺമെന്റ് ചിലവഴിച്ചു നെൽകർഷകരെ കബളിപ്പിക്കുകയാണ്.കേന്ദ്രസർക്കാരിന്റെ വിഹിതം മുഴുവനും കർഷകർക്ക് നൽകുവാൻ കേരള ഗവൺമെന്റ് തയ്യാറാകുന്നില്ല. എന്നാൽ കേരള ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുള്ള വിഹിതവും നെൽ കർഷകർക്ക് നൽകുന്നില്ല ഇത് കർഷകരോട് കാണിക്കുന്ന കൊടും വഞ്ചനയാണെന്ന്ഫാ. പുത്തൻകളം കൂട്ടിച്ചേർത്തു.

23996 നെൽ കർഷകർക്ക് ഇനിയും തുക ലഭിക്കാൻ ഉണ്ടെന്നും ഇവർ ആത്മഹത്യയുടെ വക്കിൽ ആണെന്നും അതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നെൽ കർഷകരെ സംരക്ഷിക്കണമെന്നും റവ.ഫാ. ഡോ.പുത്തൻകളം പറഞ്ഞു.കേന്ദ്ര ഗവൺമെന്റിന്റെ വിഹിതവും കേരള ഗവൺമെന്റിന്റെ വിഹിതവും ഒന്നിച്ച് നെല്ല് എടുക്കുമ്പോൾ തന്നെ കർഷകർക്ക് നൽകുകയാണെങ്കിൽ അവർക്ക് അതു വലിയൊരു ആശ്വാസം ആകുകയും കൃഷിയിൽ കൂടുതൽ യുവ കർഷകർക്കും താല്പര്യം ഉണ്ടാകുമെന്നും അദ്ദേഹം നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.കൃഷിക്കാർക്കുള്ള പ്രൊഡക്ഷൻ ബോണസ്, പമ്പിങ് സബ്സിഡി തുടങ്ങി പല ആനുകൂല്യങ്ങളും രണ്ടുവർഷത്തോളം ആയി കൃഷിക്കാർക്ക് ലഭിക്കുന്നില്ലെന്നും പുഞ്ച കൃഷിക്കുള്ള വിത്തിന്റെ കാര്യവും അനിശ്ചിതത്വത്തിൽ ആണെന്നും ഫാ. ടോം പുത്തൻകളം കൂട്ടിച്ചേർത്തു.ചങ്ങനാശ്ശേരി അതിരൂപത എ കെ സി സിയുടെയും ക്രിസ്ന്റെയും നേതാക്കൾ ഉപവാസ ധർണയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി...