ഉയിർപ്പ് രണ്ടാംബുധൻ
(വി.മത്തായി : 9:18-26)
എന്തിലും കുറവ് കാണുന്ന, ചോദ്യം ചെയ്യുന്ന ഫരിസേയ മനോഭാവത്തിന് കൃത്യമായ ഉത്തരങ്ങൾ ക്രിസ്തുവിനുണ്ടായിരുന്നു.യഥാർത്ഥ രക്ഷകനെ തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല. യുഗങ്ങളായി കാത്തിരുന്നവൻ കൂടെ നടന്നിട്ടും അവന്റെ മൊഴികൾക്കപ്പുറം നിയമങ്ങൾക്ക് പിന്നാലെ പായുന്ന മനോഭാവത്തെ ക്രിസ്തു ശാസിക്കുന്നു. മണവാളൻ കൂടെ ഉള്ളപ്പോൾ ഉപവസിക്കുന്നതിലെന്തു മേന്മ !
നിയമങ്ങൾക്കപ്പുറം തമ്പുരാനോട് ചേർന്നിരിക്കാനാകട്ടെ…