വാക്കുകൾ കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ കഴിയാതെ പോയാല്‍ എന്തു സംഭവിക്കും? ഇക്കാര്യത്തിൽ യൂറോപ്പിനുണ്ടായ അനുഭവം നാം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.
ഒരു കാലത്ത് വാക്കിലൂടെയും പ്രവര്‍ത്തികളിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതില്‍ യൂറോപ്പ് മുന്‍പന്തിയിലായിരുന്നു. എന്നാല്‍ പിന്നീട്, വാക്കുകളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതില്‍ കുറവു വരുകയും നിരവധി ക്രൈസ്തവ സമൂഹങ്ങൾ പ്രവര്‍ത്തികളിലൂടെ മാത്രം ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് തുടര്‍ന്നു പോരുകയും ചെയ്തു. അതിന്‍റെ ഫലമായി യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം ക്ഷയിക്കുവാന്‍ തുടങ്ങി. ഇന്നും ലോകത്തിന്‍റെ ഏതുഭാഗത്തും പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ സഹായഹസ്തവുമായി ആദ്യമെത്തുന്നത് യൂറോപ്പിലെ സന്നദ്ധ സംഘടനകളാണ്. എന്നാല്‍ ക്രിസ്തുവിന്‍ വിശ്വസിക്കുന്നവരുടെയും ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരുടെയും എണ്ണം കുറഞ്ഞുവരുന്നു.
യൂറോപ്പിന്‍റെ ഈ അവസ്ഥക്കുള്ള ഒരു പ്രധാന കാരണം വാക്കുകളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിലുണ്ടായ കുറവാണ്. യൂറോപ്പിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ക്രൈസ്തവവിശ്വാസത്തിന്റെ ശക്തവും ദീർഘവുമായ ഒരു വസന്തകാലം അവിടെ നിലനിന്നിരുന്നു. ഈ കാലഘട്ടത്തിലാണ് ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും ക്രൈസ്തവവിശ്വാസം ശക്തമായി പടര്‍ന്നു പന്തലിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision