അംബ്രോസിയൻ സെന്ററിന്റെ പ്രസിദ്ധീകരണ സ്ഥാപനം പുറത്തിറക്കിയ ഫാ. പാവൊളൊ ദൽ ഒഴിയോയുടെ പുസ്തകമായ “Il Mio Testamento” ( എന്റെ വിൽപത്രം)യ്ക്ക് പാപ്പായുടെ ആമുഖം
ഈശോ സഭക്കാരനായ ഫാദർ പാവൊളോ തട്ടിയെടുക്കപ്പെട്ട്, സിറിയയിൽ അപ്രത്യക്ഷനായിട്ട് ജൂലൈ 29ന് പത്തു വർഷം തികയുകയാണ്. ഫാദർ പാവൊളോ തന്റെ പുസ്തകത്തിൽ ദൈർ മാർ മൂസ ആശ്രമത്തിലെ നിയമങ്ങൾക്ക് വ്യാഖ്യാനം നൽകുകയാണ് ചെയ്യുന്നത്. ആറാം നൂറ്റാണ്ടിലെ പുരാതന സിറിയൻ ആശ്രമത്തിന് പുനർജന്മം കൊടുക്കാനുള്ള കാരണമെന്തെന്നും അദ്ദേഹം വിവരിക്കുന്നു. മരുഭൂമിയിലെ സന്യസ്ഥരുടെ അപാരമായ ആത്മീയ പാരമ്പര്യം വീണ്ടെടുത്തുകൊണ്ട് അറബ് മുസ്ലിം സാഹചര്യത്തിൽ ക്രിസ്തു സ്നേഹത്തിന്റെ സാക്ഷ്യത്തിന് ഒരു പുതിയ മാനം കൊടുക്കുകയായിരുന്നു അദ്ദേഹം. പ്രാവാചികമായ ചില ഖണ്ഡികകൾ വീണ്ടും വായിക്കുന്നത് തന്നെ വളരെയധികം വികാരാധീനനാക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ എഴുതി. ഇത് ഒരു ആത്മീയ വിൽപ്പത്രമായി താൻ കണക്കാക്കുന്നു എന്നും പാപ്പാ ആമുഖത്തിൽ കൂട്ടിച്ചേർത്തു. സോളെ 24ഓരെ എന്ന പത്രം ഫ്രാൻസിസ് പാപ്പായുടെ ആമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision