കോഴിക്കോട്: സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിച്ച കോഴിക്കോട് മുക്കം കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി രണ്ട് കോടി രൂപ
ധനസഹായം പ്രഖ്യാപിച്ചു. അപൂർവ്വ രോഗബാധിതരായ കുട്ടികളുടെ ജീൻ തെറാപ്പി ചികിത്സയ്ക്കായി വലിയ തുക ആവശ്യമുള്ള സാഹചര്യത്തിലാണ് സഹായഹസ്തം.
ചികിത്സാ ചെലവുകൾക്കായി ഏകദേശം 50 കോടി രൂപയോളം വേണ്ടിവരുന്ന സാഹചര്യത്തിൽ കുടുംബവും ചികിത്സാ സഹായ സമിതിയും ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഇതിനിടെയാണ് എം.എ. യൂസഫലിയുടെ നിർണായക സഹായ പ്രഖ്യാപനം പുറത്തുവന്നത്.
















