spot_img

കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിലെ പുതിയ ദൈവാലയ കൂദാശ നാളെ; മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും

spot_img

Date:

കുടയത്തൂർ: 1922-ൽ സ്ഥാപിതമായ കുടയത്തൂർ ഇടവകയിലെ, വിശുദ്ധ ആഗസ്തീനോസിന്റെ നാമത്തിലുള്ള പുതിയ ദൈവാലയത്തിന്റെ കൂദാശാകർമ്മം 2026 നവംബർ 28-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.15-ന് നടക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ദൈവാലയ കൂദാശയും വിശുദ്ധ കുർബാനയും, കൽക്കുരിശ്, കൊടിമരം വെഞ്ചരിപ്പും നിർവഹിക്കും.

2022 ഒക്ടോബർ 28-നാണ് പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വേളയിൽ, സഹകരിച്ച ഇടവക ജനങ്ങളോടും ഉപകാരികളോടും നാനാ ജാതി മതസ്ഥരായ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും സ്നേഹത്തോടെ അനുസ്മരിക്കുന്നതായി സംഘാടകർ അറിയിച്ചു.

ചടങ്ങുകളും സംഘാടകരും ഉച്ചകഴിഞ്ഞ് 2.15-ന് മാർ ജോസഫ് കല്ലറങ്ങാട്ടിന് സ്വീകരണം നൽകും. തുടർന്ന് ദൈവാലയ കൂദാശ, വിശുദ്ധ കുർബാന, കൽക്കുരിശ്, കൊടിമരം വെഞ്ചരിപ്പ് എന്നിവ നടക്കും. വൈകിട്ട് 5.30-ന് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

വികാരി ഫാ. ജേക്കബ് പൊട്ടക്കുളം, കൈക്കാരന്മാർ, ദൈവാലയ നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ ജോൺ എമ്പ്രയിൽ, ജെന്റിൽ കാഞ്ഞിരത്തിങ്കൽ, രാജു തുരുത്തിക്കര, ടൈറ്റസ് കോട്ടയ്ക്കൽ, ബാബു മണ്ണൂർ, ജിൽസ് മുണ്ടയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related