spot_img

പാലാ ഗ്വാഡലൂപ്പെ മാതാ ദൈവാലയത്തിൽ മദ്ധ്യസ്ഥ തിരുനാൾ ഡിസംബർ 3 മുതൽ 12 വരെ; കൺവൻഷൻ നവംബർ 28 മുതൽ

spot_img

Date:

പാലാ: ഏഷ്യയിൽ ആദ്യമായി പരിശുദ്ധ ഗ്വാഡലൂപ്പെ മാതാവിന്റെ നാമത്തിൽ സ്ഥാപിതമായ പാലാ ഗ്വാഡലൂപ്പെ മാതാ റോമൻ കത്തോലിക്കാ ദൈവാലയത്തിലെ മദ്ധ്യസ്ഥ തിരുനാൾ ഈ വർഷം ഡിസംബർ 3 വ്യാഴം മുതൽ 12 ശനി വരെ ഭക്തിനിർഭരമായി ആഘോഷിക്കും. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം സ്വർഗപ്രവേശനത്തിന്റെ ഭാഗമായി ആചരിക്കുന്ന ഫ്രാൻസിസ് വർഷത്തിലാണ് ഇത്തവണത്തെ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.

തിരുനാളിനൊരുക്കമായി രണ്ടാമത് ഗ്വാഡലൂപ്പെ കൺവൻഷൻ നവംബർ 28, 29, 30, ഡിസംബർ 1 (ശനി, ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ വൈകുന്നേരം 5.30 മുതൽ 9.00 വരെയാണ് നടക്കുക. റവ. ഫാ. മാത്യു കൊട്ടാരത്തിൽ OCD കൺവൻഷൻ നയിക്കും. ദിവസവും വൈകുന്നേരം 5.30-ന് ജപമാലയും 6.00-ന് ദിവ്യബലിയും തുടർന്ന് വചനപ്രഘോഷണവും ഉണ്ടായിരിക്കും. ഡിസംബർ 1-ന് ആരാധനയോടെ കൺവൻഷൻ സമാപിക്കും.

പ്രധാന തിരുനാൾ ദിനങ്ങൾ:

  • ഡിസംബർ 3 (വ്യാഴം): തിരുനാൾ സമാരംഭവും പരേതരുടെ സ്മരണാദിനവും. രാവിലെ 10.00-ന് പാലാ വലിയപാലം ജങ്ഷനിൽനിന്ന് തിരുസ്വരൂപങ്ങളും തിരുനാൾകൊടിയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, 10.45-ന് സ്വീകരണം, 10.50-ന് കൊടിയേറ്റ് എന്നിവ നടക്കും. റവ. ഫാ. ജോഷി IMS (ഡയറക്ടർ, IMS ധ്യാനഭവൻ), റവ. ഫാ. അഗസ്റ്റിൻ കല്ലറയ്ക്കൽ (ഫൊറോന വികാരി, പട്ടിത്താനം) എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
  • ഡിസംബർ 4 (വെള്ളി): ആത്മാഭിഷേകദിനം. ഉച്ചയ്ക്ക് 12.15-ന് ലത്തീൻ ഭാഷയിൽ ദിവ്യബലി. റവ. ഡോ. ഷാജി ജർമ്മൻ (വൈസ് റെക്ടർ, കാർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരി, ആലുവ) കാർമ്മികത്വം വഹിക്കും.
  • ഡിസംബർ 5 (ശനി): യുവജനദിനം. 11.20-ന് ജപമാല, നൊവേന, ദിവ്യബലി, പ്രസംഗം. റവ. ഫാ. സജി പൂവത്തുകാട് (വികാരി, പൊടിമറ്റം) മുഖ്യകാർമ്മികനാകും.
  • ഡിസംബർ 6 (ഞായർ): സന്യസ്തദിനം & മതബോധനദിനം. രാവിലെ 7.00, 8.30, വൈകിട്ട് 6.30 എന്നീ സമയങ്ങളിൽ ദിവ്യബലിയും മറ്റ് തിരുക്കർമ്മങ്ങളും. റവ. ഫാ. മാർട്ടിൻ മാന്നാത്ത് OFM Cap, റവ. ഫാ. വർഗീസ് ആലുങ്കൽ, റവ. ഫാ. സണ്ണി ഇല്ലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.
  • ഡിസംബർ 7 (തിങ്കൾ): വി. ഫ്രാൻസിസ് അസ്സീസി ദിനം. 12.15-ന് ദിവ്യബലിയും പ്രസംഗവും; റവ. ഫാ. മാത്യു വട്ടമാക്കിൽ (വികാരി, വെട്ടിമുകൾ) കാർമ്മികൻ.
  • ഡിസംബർ 8 (ചൊവ്വ): കുടുംബദിനം. 11.20-ന് ജപമാല, നൊവേന, ദിവ്യബലി, പ്രസംഗം; റവ. ഫാ. സാം ഷൈൻ കാർമ്മികത്വം വഹിക്കും.
  • ഡിസംബർ 9 (ബുധൻ): വയോജനദിനം & രോഗീദിനം. 12.15-ന് ദിവ്യബലിയും പ്രസംഗവും; റവ. ഫാ. റൊണാൾഡ് മാത്യു (കോർപ്പറേറ്റ് മാനേജർ, വിജയപുരം രൂപത) കാർമ്മികൻ.
  • ഡിസംബർ 10 (വ്യാഴം): സംഘടനാദിനം. രാവിലെ 10.45-ന് വചനപ്രഘോഷണവും സൗഖ്യശുശ്രൂഷയും (റവ. ഫാ. ഡർബിൻ ഈട്ടിക്കാട്ടിൽ VC, ഡയറക്ടർ, ഗുഡ്‌നസ് ചാനൽ, പോട്ട). 12.15-ന് ദിവ്യബലി, പ്രസംഗം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം; റവ. ഫാ. തോമസ് പഴുവക്കാട്ടിൽ കാർമ്മികൻ.
  • ഡിസംബർ 11 (വെള്ളി): ദിവ്യകാരുണ്യദിനം. ഉച്ചകഴിഞ്ഞ് 2.45-ന് വാദ്യമേളങ്ങൾ, തുടർന്ന് പ്രസുദേന്തി വാഴിക്കൽ, നൊവേന, ദിവ്യബലി, പ്രസംഗം (റവ. ഫാ. ഡൊമിനിക് സാവിയോ), ടൗൺ ചുറ്റി പ്രദക്ഷിണം, ളാലം പാലം ജങ്ഷനിൽ ദിവ്യകാരുണ്യ ആശീർവാദം, സ്നേഹവിരുന്ന് എന്നിവ നടക്കും. വൈകിട്ട് പാലാ ഗ്വാഡലൂപ്പെ യുവത അവതരിപ്പിക്കുന്ന തെരുവുനാടകവും ഉണ്ടായിരിക്കും.
  • ഡിസംബർ 12 (ശനി): പ്രധാന തിരുനാൾദിനം. വൈകിട്ട് 4.00-ന് ജപമാല, 4.30-ന് ആഘോഷമായ തിരുനാൾ സമൂഹബലി. വിജയപുരം രൂപത സഹായമെത്രാൻ റൈറ്റ് റവ. ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് 6.30-ന് ദിവ്യകാരുണ്യ ആശീർവാദം, കൊടിയിറക്ക്, സ്നേഹവിരുന്ന്. ഇടവക കലാസമിതിയുടെ ‘സർഗ്ഗനിശ-26’ സംഗീതസദസ്സും ചെണ്ട-ബാന്റ് ഫ്യൂഷൻ, ആകാശവിസ്മയം എന്നിവയും പ്രധാന തിരുനാൾ ദിനത്തിൽ അരങ്ങേറും.

ഡിസംബർ 10, 11, 12 തീയതികളിൽ പുഷ്പനേർച്ച, കഴുന്ന് എടുപ്പ്, അടിമ വയ്ക്കൽ എന്നിവയ്ക്ക് സൗകര്യമുണ്ടായിരിക്കും. തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ, സെക്രട്ടറി എബിൻ ജോസഫ് മരുതോലിൽ, ജനറൽ കൺവീനർ ജൂബി ജോർജ് ഇലവുങ്കൽതടത്തിൽ എന്നിവർ നേതൃത്വം നൽകുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related