📰👉 ആഗോള കത്തോലിക്കാ അൽമായ പ്രേഷിത കൂട്ടായ്മയായ ‘എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി’യുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ജോഷി സ്കറിയ ബ്രിസ്ബേൻ അതിരൂപതയിൽ സ്ഥിരം ഡീക്കനായി അഭിഷിക്തനായി. ഇതോടെ ഓസ്‌ട്രേലിയയിലെ ആദ്യ മലയാളി പെര്‍മനന്‍റ് ഡീക്കൻ എന്ന ഖ്യാതി അദ്ദേഹം സ്വന്തമാക്കി
📰👉 2027 മുതൽ ഇന്ത്യക്കാർക്ക് കിർഗിസ്താനിലേക്ക് വിസയില്ലാതെ യാത്രചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ഇന്ത്യയിലെ കിർഗിസ്താൻ ടൂറിസം അംബാസഡർ കാലിബെക് ഊലു ബെക്തുർഗൻ.
📰👉 ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ചുവരുന്ന ചുടുകല്ലുകൾക്ക് പകരം കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് മേയർ വി.വി. രാജേഷ്. ചുടുകല്ല് ഉപയോഗിച്ച് അടുപ്പുണ്ടാക്കിയ ശേഷം ഇത് നീക്കം ചെയ്യുന്നതിന് വലിയ തുക ചെലവാകുന്നുണ്ടെന്ന് മേയർ വ്യക്തമാക്കി.
📰👉 ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള സമാജ്‌വാദി പാർട്ടിയുടെ സഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പു വിജയമാണെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളുടെ വിജയസാധ്യത വിലയിരുത്തുന്നതിനുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
📰👉 2030-ഓടെ നിലവിലുള്ള തൊഴിൽ നൈപുണ്യങ്ങളിൽ ഏകദേശം 70 ശതമാനവും അപ്രസക്തമാകുമെന്നും, നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് 57 ശതമാനം പ്രവൃത്തിസമയവും ഓട്ടോമേറ്റ് ചെയ്യാൻ സാധിക്കുമെന്നും ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന സി.ഐ.ഐ (CII) കേരള എച്ച്.ആർ കോൺക്ലേവ് 2026-ൽ സംസാരിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടു.
📰👉 തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽനിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങിനെ തിരികെ കൂട്ടിൽക്കയറ്റി. സാമ്പിൾ മയക്കുവെടിയും പടക്കവും പ്രയോഗിച്ചതിനു പിന്നാലെയാണ്കുരങ്ങ് കൂട്ടിലേക്ക് തിരിച്ചെത്തിയത്.
📰👉 തുടർച്ചയായി 101 മണിക്കൂർ പറന്ന് 5,700 കിലോമീറ്റർ ദൂരം പിന്നിട്ട് ഇന്ത്യയിൽനിന്നുള്ള രണ്ട് അമൂർ ഫാൽക്കണുകൾ സൊമാലിയയിലെത്തി. മണിപ്പൂരിലെ താമെങ്‌ലോങ്ങിൽനിന്ന് യാത്ര തുടങ്ങിയ അലാങ്, അപാപാങ് എന്നീ പക്ഷികളാണ് ആഫ്രിക്കൻ തീരത്തെത്തിയത്. പക്ഷികളുടെ യാത്ര സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
📰👉 എൽ നിനോ പ്രതിഭാസം ശക്തമാകുന്നത് തമിഴ്‌നാടിന് വെല്ലുവിളിയാകുന്നതായി റിപ്പോർട്ട്. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ റിപ്പോർട്ട് പ്രകാരം, എൽ നിനോ പ്രതിഭാസത്തിൻ്റെ ഫലമായി സംസ്ഥാനത്ത് കടുത്ത വരൾച്ചയ്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
📰👉 ആറന്മുള മുൻ എംഎൽഎയും മന്ത്രിയുമായ വീണാ ജോർജ് ആസ്തിവികസന ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന ആരോപണം ആവർത്തിച്ച് മണ്ഡലത്തിലെ നിലവിലെ എംഎൽഎ അബിൻ വർക്കി. ആരോപണങ്ങളിൽ ആക്ഷേപം ഉണ്ടെങ്കിൽ വീണ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
📰👉 അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തിക്കടുത്ത് ബ്രഹ്മപുത്ര നദിയിൽ ചൈന നിർമിക്കുന്ന വമ്പൻ അണക്കെട്ടിന്റെ നിർമാണ പുരോഗതി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി കൃഷിയിടങ്ങൾ നീക്കം ചെയ്യുകയും നദിക്കരയിലെ ഗ്രാമങ്ങൾ ഒഴിപ്പിക്കുകയും ചെയ്തതായാണ് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന
















