spot_img

കോൺഗ്രസിലേക്ക് മടങ്ങാനായി കാത്തിരിക്കാൻ പത്മജ വേണുഗോപാൽ; കെ.പി.സി.സിക്ക് ഉടൻ കത്ത് നൽകില്ല, എതിർപ്പ് കടുപ്പിച്ച് യുവനേതാക്കൾ

spot_img

Date:

തിരുവനന്തപുരം: ബി.ജെ.പി വിട്ട പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായതോടെ മടക്കത്തിനായി കാത്തിരിക്കാൻ പത്മജ. കോൺഗ്രസിലേക്ക് തിരികെയെത്താൻ ആഗ്രഹിച്ച് കെ.പി.സി.സി നേതൃത്വത്തിന് ഉടൻ കത്ത് നൽകേണ്ടെന്നാണ് പത്മജയുടെ തീരുമാനം. യുവനേതാക്കളടക്കം പരസ്യമായി വിമർശനവുമായി രംഗത്തെത്തിയതോടെയാണ് തിടുക്കപ്പെട്ട് നേതൃത്വത്തെ സമീപിക്കേണ്ടെന്ന നിലപാടിലേക്ക് അവർ എത്തിയത്. കത്ത് ലഭിച്ചതിന് ശേഷം മാത്രം വിഷയം ചർച്ച ചെയ്താൽ മതിയെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെയും തീരുമാനം. പാർട്ടിയിൽ തിരിച്ചെടുത്താലും പദവികൾ നൽകുന്നത് വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേയുണ്ടാകൂ.

ബി.ജെ.പിയിലായിരുന്നപ്പോൾ കോൺഗ്രസിനെതിരെ പറഞ്ഞതെല്ലാം തിരുത്തിപ്പറയണമെന്നാണ് പാർട്ടിക്കുള്ളിലെ പ്രധാന ആവശ്യം. പത്മജയുടെ തിരിച്ചുവരവിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. “കോൺഗ്രസിനെ വഞ്ചിച്ചവരും ഒറ്റുകൊടുത്തവരും പാർട്ടിയിലേക്ക് തിരിച്ചുവരാനുള്ള തീവ്രശ്രമത്തിലാണ്. ചെങ്കൊടിയും താമരയും തേടിപ്പോയവർ അധികാരത്തിന്റെ തേൻ നുകരാൻ ശ്രമിച്ച വർഗ്ഗവഞ്ചകരാണ്. വർഗീയത പറഞ്ഞും നേതാക്കളെ ആക്ഷേപിച്ചും ഇവർ കോൺഗ്രസിനെ ആക്രമിച്ചു. ഇവരെ സ്വീകരിക്കാൻ ബൊക്കയുമായി കാത്തിരിക്കുന്നവർ ഒരു മോഹങ്ങളുമില്ലാതെ ഇത്രയും കാലം പാർട്ടിക്ക് വേണ്ടി ജീവൻ കൊടുത്ത സാധാരണ പ്രവർത്തകരെക്കൂടി ഓർക്കണം” എന്നാണ് നിജേഷ് അരവിന്ദ് കുറിച്ചത്.

അതേസമയം, ബി.ജെ.പി വിട്ടു എന്നതുകൊണ്ട് മാത്രം പത്മജ വേണുഗോപാലിനെ ഇകഴ്ത്തി പറയേണ്ട കാര്യമില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. വ്യക്തിപരമായ കാരണങ്ങൾ പത്മജയെ സ്വാധീനിച്ചിരിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related