രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ‘ടേക്ക് ഓഫ് 2K26’ ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സർഗാത്മകതയും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ ലോഗോ ഡിസൈനിങ്, സ്പോട്ട് ഫോട്ടോഗ്രഫി, ട്രഷർ ഹണ്ട് തുടങ്ങിയ മത്സരങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വഴിത്തല സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ജോൽവിൻ ടോമിന് ബമ്പർ സമ്മാനമായി ബാംഗ്ലൂരിലേക്കുള്ള സൗജന്യ വിമാനയാത്രാ ടിക്കറ്റ് ലഭിച്ചു.
കോളേജ് മാനേജർ റവ. ഫാ. ബെർക്മാൻസ് കുന്നുംപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാമപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രിൻസിപ്പൽമാരായ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർമാരായ രാജീവ് ജോസഫ്, ജോബിൻ പി. മാത്യു, ഡിപ്പാർട്മെന്റ് മേധാവി ധന്യ എസ്. നമ്പൂതിരി, സ്റ്റാഫ് കോർഡിനേറ്റർ അമലു പിയൂസ്, സ്റ്റുഡന്റ് കോർഡിനേറ്റർ ജസ്റ്റിൻ ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.
















