പ്രകൃതിയുമായി ചങ്ങാത്തം കൂടി അമ്പാറനിരപ്പേൽ സ്കൂളിലെ കൊച്ചുകൂട്ടുകാർ

Date:

അമ്പാറനിരപ്പേൽ: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പ്രകൃതിയുമായി ചങ്ങാത്തം കൂടി അമ്പാറനിരപ്പേൽ സെൻറ്. ജോൺസ് സ്കൂളിലെ വിദ്യാർത്ഥികൾ. പ്രകൃതിയാണ് മനുഷ്യരുടെ മാതാവ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി സെബാസ്റ്റ്യനും അധ്യാപകരും പരിസ്ഥിതി ദിന സന്ദേശം നൽകി. പോസ്റ്റർ നിർമ്മാണം, കവിതാലാപനം, പ്രസംഗം, ക്ലാസ് അടിസ്ഥാനത്തിൽ മരം നടൽ തുടങ്ങി നിരവധി പരിപാടികളാണ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ സംഘടിപ്പിച്ചത്. സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന തണൽ മരത്തെ പുൽകി കവിതാലാപനം നടത്തി. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന് പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തിരിച്ചറിഞ്ഞു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ക്ഷമിക്കാൻ കഴിയാത്ത ഒരുവൻ മാത്രമേയുള്ളൂ, ക്ഷമ ലഭിക്കാത്തവൻ

ദൈവം ഒരിക്കലും തളരുന്നില്ല അവന്റെ സ്നേഹം ക്ഷണിക്കുന്നുമില്ല. ദൈവം എല്ലാവരെയും സ്വീകരിക്കുന്നു....

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് എകെ ബാലൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം...

പരിശുദ്ധാത്മാവ് പ്രത്യാശ പകർന്നുകൊണ്ട് നമ്മുടെ കണ്ണുനീർ തുടയ്ക്കുകയും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു

പരിശുദ്ധാത്മാവ് ഉറപ്പുള്ള ഒരു വഴികാട്ടിയാണെന്നും എല്ലാവരിലൂടെയും എല്ലാ കാര്യങ്ങളിലും അവൻ സംസാരിക്കുന്നതിനാൽ...

ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്‌കൂളുകൾ 2024-25 അധ്യയന വർഷത്തേക്ക്...